പൈതൃക സംരക്ഷണത്തിന് വേറിട്ട ഒരു കൂട്ടായ്‌മ
പുനലൂര്‍-ചെങ്കോട്ട പാതയിലെ തെന്മല പതിമൂന്ന് കണ്ണറപാലത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നടന്ന കൂട്ടായ്‌മ ഏറെ ശ്രദ്ധേയമായി. ദേശ-ഭാഷ-സംസ്‌കാരത്തിനപ്പുറം പൈതൃക സമ്പത്ത് നശിപ്പിക്കപ്പെടരുതെന്ന ബോധം ആകൂട്ടായ്‌മയില്‍ ദൃശ്യമായി. രണ്ട് സംസ്ഥാനത്തിലെ നൂറ് കണക്കിന് കുടുംബങ്ങളില്‍ നിന്നുളളവര്‍ അതിര്‍ത്തിയില്‍ അണിനിരന്നപ്പോള്‍ ദൃശ്യമായത് നാനത്വത്തില്‍ ഏകത്വം എന്ന ഭാരതീയ ദര്‍ശനത്തിന്റെ പുതിയ മുഖം ആയിരുന്നു. പതിമൂന്ന് കണ്ണറപ്പാലത്തെ ഗേജ്‌മാറ്റത്തിന്റെ പേര് പറഞ്ഞ് കോണ്‍ക്രീറ്റില്‍ പൊതിയാനുളള ശ്രമത്തിനെതിരെ ആണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും രാഷ്‌ട്രീയ -സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അണിനിരന്നത്. പുരാതന പാലത്തിന്റെ സൗന്ദര്യവും വാസ്‌തുവിദ്യയും അതേപടി സംരക്ഷിച്ചു കൊണ്ടുളള ഒരു ഗേജ്‌മാറ്റം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ സംഗമം അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ഒരു മാതൃക ആയിരിക്കുകയാണ് . ഭാഷയും ദേശവും മറന്ന് ഒന്നിച്ച് നിന്നാല്‍ വരാനിരിക്കുന്നതടക്കം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനാകുമെന്ന് ഇവര്‍ തിരിച്ചറിയുന്നു. പൈതൃക സംരക്ഷണത്തിന് വേറിട്ട ഒരു കൂട്ടായ്‌മ
പുനലൂര്‍-ചെങ്കോട്ട പാതയിലെ തെന്മല പതിമൂന്ന് കണ്ണറപാലത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് നടന്ന കൂട്ടായ്‌മ ഏറെ ശ്രദ്ധേയമായി. ദേശ-ഭാഷ-സംസ്‌കാരത്തിനപ്പുറം പൈതൃക സമ്പത്ത് നശിപ്പിക്കപ്പെടരുതെന്ന ബോധം ആകൂട്ടായ്‌മയില്‍ ദൃശ്യമായി. രണ്ട് സംസ്ഥാനത്തിലെ നൂറ് കണക്കിന് കുടുംബങ്ങളില്‍ നിന്നുളളവര്‍ അതിര്‍ത്തിയില്‍ അണിനിരന്നപ്പോള്‍ ദൃശ്യമായത് നാനത്വത്തില്‍ ഏകത്വം എന്ന ഭാരതീയ ദര്‍ശനത്തിന്റെ പുതിയ മുഖം ആയിരുന്നു. പതിമൂന്ന് കണ്ണറപ്പാലത്തെ ഗേജ്‌മാറ്റത്തിന്റെ പേര് പറഞ്ഞ് കോണ്‍ക്രീറ്റില്‍ പൊതിയാനുളള ശ്രമത്തിനെതിരെ ആണ് തമിഴ്‌നാട്ടിലെയും കേരളത്തിലെയും രാഷ്‌ട്രീയ -സാമൂഹ്യ-സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അണിനിരന്നത്. പുരാതന പാലത്തിന്റെ സൗന്ദര്യവും വാസ്‌തുവിദ്യയും അതേപടി സംരക്ഷിച്ചു കൊണ്ടുളള ഒരു ഗേജ്‌മാറ്റം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ സംഗമം അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് ഒരു മാതൃക ആയിരിക്കുകയാണ് . ഭാഷയും ദേശവും മറന്ന് ഒന്നിച്ച് നിന്നാല്‍ വരാനിരിക്കുന്നതടക്കം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനാകുമെന്ന് ഇവര്‍ തിരിച്ചറിയുന്നു.
https://www.facebook.com/Malayalivartha