എയര്‍ഹോസ്‌റ്റസും സുഹൃത്തും കടത്തിയത് 11 കോടി രൂപയുടെ സ്വര്‍ണം
വിവിധ വീമാനത്താവളങ്ങള്‍ വഴി പലതവണ താന്‍ സ്വര്‍ണം കടത്തിയെന്ന് കരിപ്പൂരില്‍ പിടിയിലായ എയര്‍ഹോസ്‌റ്റസ്. എയര്‍ഹോസ്‌റ്റസായ ഹിറോമാസ സെബാസ്‌ററ്യനും കൂട്ടുപ്രതി റാഹിലയും കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ(ഡി.ആര്‍.ഐ) മുന്‍പാകെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിടിയിലായ സ്ത്രീകള്‍ വാഹകര്‍ മാത്രമാണെന്നും സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ ആറിന് ദുബായിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ കരിപ്പൂരിലെത്തിയപ്പോഴാണ് എയര്‍ഹോസ്റ്റസായ വയനാട് പുല്‍പ്പള്ളി സ്വദേശിനി വി.എസ്. ഹിറോമാസയും (24), യാത്രക്കാരി തലശേരി സ്വദേശിനി റാഹില ചെറായിയും (32) ആറു കിലോ സ്വര്‍ണവുമായി ഡി.ആര്‍.ഐ സംഘത്തിന്റെ വലയിലായത്.
ഓരോ കിലോയുടെ മൂന്നു സ്വര്‍ണക്കട്ടികള്‍ വീതം ശരീരത്തിന്റെ പിന്‍ഭാഗത്തു ബെല്‍റ്റ് രീതിയില്‍ ചേര്‍ത്തുവച്ചു തുണികൊണ്‌ടു വരിഞ്ഞുകെട്ടി അതിനു മുകളില്‍ ജീന്‍സ് ധരിച്ചാണ് ഇരുവരും കടത്താന്‍ ശ്രമിച്ചത്. ഒറ്റനോട്ടത്തിലോ ബാഹ്യപരിശോധനയിലോ കെണ്ടത്താന്‍ കഴിയാത്ത വിധത്തിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍, രഹസ്യവിവരത്തെത്തുടര്‍ന്നു കരിപ്പൂരിലെത്തിയിരുന്ന ഡി.ആര്‍.ഐ സംഘം ഇരുവരെയും പിടികൂടി ചോദ്യം ചോയ്യുകയായിരുന്നു.
വിവിധ തവണകളിലായി മൊത്തം 11 കോടിയുടെ സ്വര്‍ണം ഇവര്‍ കടത്തിയിട്ടുണ്ട്. ഇവര്‍ക്ക് നെടുമ്പാശേരി സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും
https://www.facebook.com/Malayalivartha