എല്ലാം ആര്‍ഭാടം കാരണം... എയര്‍ഹോസ്റ്റസും സുഹൃത്തും ചേര്‍ന്ന് ഇതുവരെ കടത്തിയത് 39 കിലോ സ്വര്‍ണം, ഒരു കിലോയ്‌ക്ക് 1 ലക്ഷം കമ്മീഷന്‍
ആര്‍ഭാട ജീവിതം മോഹിച്ച് എയര്‍ ഇന്ത്യാ വിമാനത്തിലെ എയര്‍ഹോസ്റ്റസ് വയനാട് സ്വദേശി ഹിറോമാസ സെബാസ്റ്റ്യനും (22) സുഹൃത്ത് കണ്ണൂര്‍ സ്വദേശി റാഹില ചിരായി (35)യും ചേര്‍ന്ന് ഇതുവരെ കടത്തിയത് 39 കിലോ ഗ്രാം സ്വര്‍ണം. കരിപ്പൂര്‍, നെടുമ്പാശ്ശേരി, ചെന്നൈ വിമാനത്താവളം വഴിയാണ് 39 കിലോഗ്രാം സ്വര്‍ണംകടത്തിയത്. കിലോഗ്രാമിന് ഒരുലക്ഷം രൂപവീതം ഇവര്‍ പ്രതിഫലം കൈപ്പറ്റിയതായും റവന്യൂ ഇന്റലിജന്‍സ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
മൂന്നുതവണയായി 11.87 കോടി രൂപയുടെ സ്വര്‍ണമാണ് എയര്‍ഹോസ്റ്റസും കൂട്ടുകാരിയും കൂടി കടത്തിയത്. ഇതുവഴി 39 ലക്ഷം രൂപ കമ്മീഷനായി നേടി. ഹിറോമാസ മൂന്നു തവണയും റാഹില നിരവധി തവണയും സ്വര്‍ണം കടത്തി. ജൂലൈ 29ന് ചെന്നൈ വഴി 10 കിലോഗ്രാമും സെപ്തംബര്‍ 17ന് നെടുമ്പാശേരി വഴി നാല് കിലോയുമാണ് ഹിറോമാസ കടത്തിയത്. ഇവരുടെ വിദേശ യാത്രാ വിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 130 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കാണിത്. എയര്‍ഹോസ്റ്റസിനെയും കൂട്ടുകാരിയെയും സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശികളെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഷഹബാസ്, നബീല്‍, സെയിന്‍ എന്നിവരാണ് പ്രധാന ഏജന്റുമാര്‍. തലശേരിയിലുള്ള ഒരാളും ഇവരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയതായി വ്യക്തമായി. നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ ഫയാസുമായി കൊടുവള്ളി സ്വദേശികള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇവരെ 22 വരെ കോടതി റിമാന്‍ഡ്ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലടക്കം പിടിപാടുള്ള ഉന്നതരുടെ ഒത്താശയില്‍ കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണത്തിന്റെ തോത് അടുത്ത കാലത്തായി വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. കടത്തുന്നതിന്റെ നൂറിലൊന്നു പോലും പിടികൂടാനാകാത്തതും ഉന്നത ബന്ധമുള്ളതിനാലാണെന്ന് സൂചനയുണ്ട്.അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha