സര്‍ക്കാരിനൊരു ഇടയലേഖനം, പട്ടയപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെ തെരുവില്‍ കാണുമെന്ന് കത്തോലിക്ക സഭ
ഒരിടവേളയ്‌ക്ക് ശേഷം ഇടയ ലേഖനം കേരളത്തില്‍ വീണ്ടും സജീവമാകുന്നു. കത്തോലിക്ക സഭയാണ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഇടയലേഖനമിറക്കിയത്.
പട്ടയപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെ തെരുവില്‍ കാണുമെന്ന് ഇടയലേഖനത്തില്‍ പറയുന്നു. പട്ടയപ്രശ്നത്തിന് ഉടന്‍ പരിഹാരമായില്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്നും സഭ മുന്നറിയിപ്പ് നല്‍കി. ഇടുക്കി രൂപതയിലെ പള്ളികളിലാണ് ഇടയലേഖനം വായിച്ചത്. ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് പ്രതിഷേധവുമായി സഭ രംഗത്തെത്തിയത്. കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടികള്‍ സര്‍ക്കരില്‍ നിന്ന് പിന്‍മാറണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ക്കായി വാദിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ സംഘടിതിമായി നേരിടും. മന്ത്രിമാരും ജനപ്രതിനിധികളടക്കമുള്ളവരെ ഉപരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും ഇടയലേഖനം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha