പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വീണ്ടും, അപമാനത്തെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി ശ്വേത, പരാതി പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി, പറഞ്ഞത് വള്ളം കളിയ്‌ക്ക് ശേഷമുള്ള പ്രസ്ഥാവനകള്‍
കൊല്ലത്ത് തനിക്ക് നേരിട്ട അപമാനത്തെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചതായി നടി ശ്വേതാ മേനോന്‍. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ശ്വേത പരാതി പറഞ്ഞതായ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. കൊല്ലത്ത് ജലമേളയ്‌ക്കിടെ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് നടി ശ്വേത മേനോന്‍ പരാതിയായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വളളംകളിക്ക് ശേഷമുണ്ടായ ചില പ്രസ്‌താവനകളെ കുറിച്ചും നടപടികളെ കുറിച്ചുമാണ് ശ്വേത പറഞ്ഞത്. അതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
മുമ്പ് ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ യാമിനയും പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറച്ച് നിന്നിരുന്നു.
കഴിഞ്ഞ ദിവസം ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയുമായി വിശദമായി സംസാരിച്ചുവെന്നും ശ്വേത പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി എന്താണു മറുപടി പറഞ്ഞതെന്ന് വ്യക്‌തമാക്കാന്‍ അവര്‍ തയ്യാറായില്ല.
പീതാംബരക്കുറുപ്പ് എം പി നിരുപാധികം മാപ്പു പറഞ്ഞതിനെ തുടര്‍ന്ന് തന്റെ പിതാവിന്റെ വാക്കുമാനിച്ചാണ് സംഭവത്തില്‍ പരാതിയില്ലെന്നു പറഞ്ഞതെന്നും ശ്വേത പറഞ്ഞു. തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന് വധഭീഷണിയുണ്ടെന്നും വീടിന് കല്ലെറിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മതമ്പാന്‍ ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ച് അറിയില്ല എന്നാണ് ശ്വേത പറഞ്ഞത്. താന്‍ ആരെയും കല്ലെറിയാന്‍ പോയിട്ടില്ലെന്നും താരം മാധ്യമപ്രവര്‍ത്താരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
തന്റെ കഥാപാത്രങ്ങളില്‍ ശ്വേതയുടെ അംശം കുറവാണ്. താന്‍ വളരെ ബോള്‍ഡ് ആണെന്ന് പലരും പ്രതികരിച്ചിരുന്നു. തന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി അത്തരത്തിലൊക്കെ അഭിനയിച്ചു എന്നതൊഴിച്ചാല്‍ താന്‍ എല്ലാ സ്‌ത്രീകളെയും പോലെ മകളും ഭാര്യയും അമ്മയുമാണ്. ഇലവന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും കേട് ഇലയ്‌ക്കാണെന്നും തനിക്കറിയാമെന്നും അവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha