മംഗള്‍യാന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ ... പുതിയ ഭ്രമണ പഥത്തിലെത്തിക്കാനുള്ള നീക്കം പരാജയം, 15 ന് വീണ്ടും ശ്രമിക്കും
ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മംഗള്‍യാനെ പുതിയ ഭ്രമണപഥത്തിലെത്തിക്കാനുള്ള നീക്കം പാളി. ഒരുലക്ഷം കിലോമീറ്റര്‍ മുകളിലേക്ക് ഉയര്‍ത്താനുള്ള നീക്കമാണ് പാളിയത്. ശ്രമം 25 ശതമാനം പരാജയപ്പെട്ടതായാണ് വിവരം. എന്നാല്‍ മംഗള്‍യാന്‍ പേടകം സുരക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. നവംബര്‍ 15ന് പേടകം ഉയര്‍ത്താനുള്ള ശ്രമം വീണ്ടും ആവര്‍ത്തിക്കും.
സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്.
ദീര്‍ഘഹവൃത്താകൃതിയിലുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഏറ്റവും അടുത്ത് 273 കിലോമീറ്റര്‍ വരെയും അകലെ 28,000 കിലോമീറ്റര്‍ വരെയും വരുന്ന ഭ്രമണ പഥത്തിലാണ് ഉപഗ്രഹം ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയത്. രണ്ടാംഘട്ടത്തില്‍ 40,000 കിലോമീറ്ററിന്റെ ഭ്രമണ പഥത്തിലും, മൂന്നാം ഘട്ടത്തില്‍ ഭൂമിയില്‍ നിന്ന് 72,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലും എത്തിക്കാനുള്ള ശ്രമം വിജയകരമായിരുന്നു.
https://www.facebook.com/Malayalivartha