സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിക്കും
സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ക്ഷാമബത്ത പത്ത് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ധനമന്ത്രി കെ എം മാണിയാണ് മന്ത്രിസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. 2013 ജൂലൈ 1 മുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകും, ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിലൂടെ 1,600 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാകുക. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ എത്തിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha