റോഡില്‍ സംഘംചേര്‍ന്ന് മദ്യപിച്ച് പൊലീസിനു നേരെ അക്രമം; അഞ്ചുപേര്‍ പിടിയില്‍
മദ്യപിച്ചുകൊണ്ടിരുന്നവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്ത അഞ്ചംഗസംഘത്തെ ശ്രീകാര്യം എസ്.ഐ രാജേഷ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തു. ആക്കുളം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന് സമീപത്ത് നിന്ന് കോളനിയിലേക്ക് പോകുന്ന റോഡില്‍ ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ചെറുവയ്ക്കല്‍ കാരോട്ട് വിള ബിന്ദുനിവാസില്‍ രാഹുല്‍ (23), ആക്കുളം ചാരുവിള വീട്ടില്‍ കണ്ണന്‍ (21), ചെറുവയ്ക്കല്‍ ഗിരിജാഭവനില്‍ അരുണ്‍ (25), ആക്കുളം മുണ്ടനാട് കുന്നില്‍ വീട്ടില്‍ അജിത് കുമാര്‍ (43), ആക്കുളം എരിച്ചിറ കുന്നില്‍ വീട്ടില്‍ സതീഷന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
റോഡില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം സ്റ്റേഷനിലെ എ.എസ്.ഐ വിജയകുമാര്‍, ഡ്രൈവര്‍ ഷിബു എന്നിവരും ഹോംഗാര്‍ഡും അവിടെ എത്തിയപ്പോള്‍ സംഘത്തിലെ മൂന്നുപേര്‍ ഓടിരക്ഷപെട്ടു. സംഘാംഗങ്ങളായ സതീഷിനെയും അജിത്തിനെയും പൊലീസ് പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെ ഓടിപോയവര്‍ മടങ്ങിയെത്തി പൊലീസിനെ അക്രമിച്ച് ഒപ്പമുണ്ടായിരുന്നവരെ മോചിപ്പിച്ചു. ആക്രമണത്തില്‍ പൊലീസ് ഡ്രൈവര്‍ ഷിബുവിന് മര്‍ദ്ദനമേറ്റു. പൊലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു. ഇതിനുശേഷം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബന്ധുക്കളായ സ്ത്രീകളുള്‍പെടെയുള്ളവര്‍ എത്തിയാണ് പൊലീസിനെ തടയുകയും പ്രതികളെ മോചിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ സതീഷിന്റെ മാതാവ് ശ്യാമളക്കെതിരെയും കേസെടുത്തിട്ടുണ്ട്. പിന്നീട് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം എസ്.ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസുകാരെ മര്‍ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പ്രതികളെ മോചിപ്പിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുംമാണ് സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. രാഹുല്‍ നിരവധികേസിലെ പ്രതിയും മണ്ണന്തല പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയെ മര്‍ദിച്ച കേസിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി വിമല്‍കുമാര്‍, മെഡിക്കല്‍കോളജ് സി.ഐ നാസറുദ്ദീന്‍, ശ്രീകാര്യം എസ്.ഐ രാജേഷ്‌കുമാര്‍, എ.എസ്.ഐമാരായ ജയകുമാര്‍, രവീന്ദ്രന്‍, പൊലീസുകാരായ സജീം, മധു, മനു, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരിക്കേറ്റ ഡ്രൈവര്‍ ഷിബു ചികില്‍സയിലാണ്
https://www.facebook.com/Malayalivartha