ഭൂമിദാനക്കേസ് : വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി
കൊച്ചി : `ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി. ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് നീക്കി. അച്യുതാനന്ദനെതിരെയുളള ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് വി.എസിനെ പ്രതിസ്ഥാനത്ത് നിന്ന് നീക്കിയത്. 54 പേജടങ്ങുന്ന വിധിന്യായത്തിലാണ് ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന്റെ ഉത്തരവ്.
സ്വന്തം ഗുണത്തിന് വേണ്ടി വി.എസ്.കുറ്റം ചെയ്‌തുവെന്ന് തെളിയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ബന്ധുവിന് ഭൂമി നല്‍കാന്‍ അച്യുതാനന്ദന്‍ ഇടപെട്ടു എന്ന് വിശ്വസിക്കാനാകുന്നില്ലെന്നും കോടതി പറഞ്ഞു. പ്രതിഛായ തകര്‍ക്കാനാണ് തനിക്കെതിരെയുളള കേസെന്ന വി.എസിന്റെ വാദം തളളിക്കളയനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ മൂന്ന് പ്രമുഖ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് ഇതിന്റെ തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രാഥമികമായി കുറ്റക്കാരാക്കേണ്ടവരെയാണ് ഒഴിവാക്കിയത്.
വിജിലന്‍സ് സംവിധാനത്തെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തതായി കരുതുന്നുവെന്നും കോടതി പറഞ്ഞു. അഴിമതി രഹിതനായ വ്യക്തിയെ കുരിശിലേറ്റാനുളള ശ്രമം വിജയിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha