ലാവ്‌ലിന്‍ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇടതുപക്ഷം ഒരുങ്ങുന്നു; ദിവാസ്വപ്‌നമെന്ന് ചെന്നിത്തല
സര്‍ക്കാരിനെ തകര്‍ക്കാം എന്നത് ഇടതുപക്ഷത്തിന്റെ ദിവാസ്വപ്‌നമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആരു വിചാരിച്ചാലും സര്‍ക്കാരിനെ തള്ളിയിടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ യു.ഡി.എഫിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തില്‍ ഭരണമാറ്റത്തിനുള്ള നീക്കങ്ങള്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പിണറായി വിജയന്‍ ധര്‍മ്മടം സീറ്റില്‍ മത്സരിക്കുമെന്നും സി.പി.എം സെക്രട്ടറി സ്ഥാനം കോടിയേരി ഏറ്റെടുക്കുമെന്നും നേരത്തെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഭരണമാറ്റമുണ്ടായാല്‍ പിണറായി വിജയനായിരിക്കും മന്ത്രിസഭയ്‌ക്ക് നേതൃത്വം നല്‍കുക.
പിണറായി ധര്‍മ്മടത്ത്?
പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്നും നിയസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ലാവ്‌ലിന്‍ കേസില്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണെങ്കില്‍ ധര്‍മ്മടത്തെ സിറ്റിംഗ് എംഎല്‍എ കെ.കെ. നാരായണന്‍ സ്ഥാനമൊഴിയും. ധര്‍മ്മടത്ത് നിന്നും പിണറായി വിജയന്‍ മത്സരിക്കും. പിണറായി നിയമസഭയിലെത്തിയാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നാളുകള്‍ എണ്ണപ്പെടും.
തന്നെ ലാവ്‌ലിന്‍ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന പിണറായിയുടെ ഹര്‍ജിയുടെ പ്രധാന ലക്ഷ്യം ധര്‍മ്മടം സീറ്റാണ്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവായാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായിക്ക് നിയമസഭയിലെത്താം. വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യമാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ആയുസ് നീട്ടിക്കൊടുക്കുന്നത്. പിണറായി നിയമസഭയിലെത്തിയാല്‍ ചാഞ്ചാടി നില്‍ക്കുന്ന യുഡിഎഫ് ഘടക കക്ഷികള്‍ ഇടതു മുന്നണിയിലെത്തും.
ഇപ്പോള്‍ മന്ത്രിസഭ വീണാല്‍ അച്യുതാനന്ദനോ കോടിയേരിയോ മുഖ്യമന്ത്രിയാകും. രണ്ടിനോടും പിണറായിക്ക് താല്‌പര്യമില്ല. ഇതിനിടയിലാണ് പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഹര്‍ജി നല്‍കാന്‍ ബുദ്ധി കേന്ദ്രങ്ങള്‍ പിണറായിയെ ഉപദോശിച്ചത്.
നിലനില്‍ക്കാത്ത കരാറിന്റെ പേരില്‍ ആരെയെങ്കിലും പ്രതിയാക്കാനാവില്ലെന്ന സിബിഐ കോടതി തുറന്നു പറഞ്ഞു. ഇതിന് തൃപ്‌തികരമായ മറുപടി നല്‍കാന്‍ സിബിഐ അഭിഭാഷകര്‍ക്ക് കഴിഞ്ഞതുമില്ല. പിണറായിക്കെതിരെയുള്ള സിബിഐയുടെ വാദങ്ങള്‍ ദുര്‍ബലമാണ്. ഇത്തരത്തിലാണ് കേസ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി ലാവ്‌ലിനില്‍ നിന്നും ഒഴിവാകും. നാരായണനാകട്ടെ ധര്‍മ്മടം സീറ്റ് പ്രിയ നേതാവിന് വിട്ടുനല്‍കാന്‍ തയ്യാറായി നില്‍ക്കുകയുമാണ്.
13-10-2013ല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക്
http://malayalivartha.com/index.php?page=newsDetail&id=3228
https://www.facebook.com/Malayalivartha