സിനിമ നിര്‍മ്മാണത്തിന്റെ പേരിലും സ്വര്‍ണം കടത്തിയതായി കണ്ടെത്തല്‍ , അമ്മയുടെ പ്രമുഖ ഭാരവാഹികളും നിരീക്‌ഷണത്തില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചു. സിനിമാനിര്‍മാണത്തിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടത്തി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളുമായി സ്വര്‍ണക്കടത്തുകേസിലെ പ്രതിക്ക് ബന്ധമുണ്ടെന്ന തെളിവും ലഭിച്ചു.
കൊച്ചിയിലെ നബീലിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഡിആര്‍ഐക്ക് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നബീലിന്റെ കൊച്ചിയിലെ ഫ്ളാറ്റ് ഡിആര്‍ഐ സീല്‍ ചെയ്തു. സിനിമാസംഘടനയുടെ ഭാരവാഹികളായ രണ്ട് പേര്‍ ഫ്ളാറ്റില്‍ സ്ഥിരമായി എത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച സ്ത്രീകള്‍ താമസിച്ചിരുന്നത് നബീലിന്റെ കൊച്ചിയിലെ ഫ്ളാറ്റിലായിരുന്നു. സിനിമാനിര്‍മാണത്തിന്റെ മറവിലാണ് ഇവര്‍ ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. നെബീലിന്റെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ ആഡംബര ബൈക്ക് പിടിച്ചെടുത്തു.
ചെന്നൈ വഴി സ്വര്‍ണം കടത്തിയതിനു പിന്നിലും കരിപ്പൂര്‍ സംഘമാണെന്നാണ് ഡിആര്‍ഐയുടെ നിഗമനം. കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതി നെബീലും നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തിലെ പ്രതി ഫൈസും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഫൈസിന്റെ പങ്കിനെക്കുറിച്ചും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha