ആസൂത്രണ ബോര്‍ഡിന്റെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന ബജറ്റ് നേരത്തെ ജനുവരി 17ന്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഒന്നും നടക്കില്ല
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ജനുവരി 17ന് നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനം. സമ്പൂര്‍ണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ജുലൈയില്‍ പാസാക്കുന്ന തരത്തില്‍ ബജറ്റ് അവതരിപ്പിച്ചാല്‍ പണമെല്ലാം സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനം തിരക്കിട്ട് ചെലവഴിക്കേണ്ടതായി വരുമെന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ ശുപാര്‍ശയെത്തുടര്‍ന്നാണ് ജനുവരിയില്‍തന്നെ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കുന്നത്.
നിയമസഭ സമ്മേളനം ജനുവരി മൂന്നിന് ആരംഭിക്കും. വോട്ട് ഓണ്‍ അക്കൌണ്ടിന് പകരം പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ചിന് മുമ്പ് പാസാക്കുന്ന തരത്തിലായിരിക്കും ബജറ്റ് അവതരിപ്പിക്കുക. അതേസമയം അതിന് മുമ്പ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കാനാവില്ല. അതിന് മുമ്പ് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ ഡിസംബറില്‍ സഭ ചേരണമെന്ന ശുപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
മാര്‍ച്ചില്‍ തന്നെ ബജറ്റ് പാസാക്കണമെങ്കില്‍ ജനുവരി പതിനേഴിനെങ്കിലും അവതരിപ്പിക്കണമെന്നും ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു. ബജറ്റ് അവതരിപ്പിച്ചശേഷം സബ്ജക്ട് കമ്മറ്റിയുടെ പരിശോധന ആവശ്യമുണ്ട്. ഇതിന് 25 ദിവസമെങ്കിലുമെടുക്കും. അതിനുംശേഷം സഭയില്‍ ചര്‍ച്ചയ്ക്ക് വെച്ചശേഷമാണ് പാസ്സാക്കുന്നത്.
എന്തായാലും പാര്‍ലമെന്റ് തെരഞ്ഞടുപ്പിനെക്കൂടി സ്വാധീനിക്കുന്നതായിരിക്കും വരുന്ന ബജറ്റ്
https://www.facebook.com/Malayalivartha