ലൈംഗികമായി പീഡിപ്പിച്ചവരുടെ പേര് സരിത പറഞ്ഞതായി എസിജെഎം രാജു, പക്ഷെ എല്ലാവരും കേള്‍ക്കാന്‍ കൊതിക്കുന്ന ആ പേര് അദ്ദേഹം കേട്ടില്ല?
അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജു ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക് നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം ചാനലുകളിലൂടെ പുറത്തായി. ഇതില്‍ എസിജെഎം രാജു പറയുന്ന പല കാര്യങ്ങളും സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ലൈംഗികമായി പീഡിപ്പിച്ചവരെപ്പറ്റി സരിത പറഞ്ഞിരുന്നു എന്ന് രാജു പറയുന്നുണ്ട്. എന്നാല്‍ അവര്‍ ആരൊക്കെ എന്ന് പറയുന്ന സമയത്ത് താന്‍ ശ്രദ്ധിച്ചില്ല എന്നാണ് പറയുന്നത്.
എന്നാല്‍ എന്തുകൊണ്ട് അദ്ദേഹം അത് ശ്രദ്ധിച്ചില്ല എന്നാണ് പൊതു സമൂഹത്തിന്റെ ചോദ്യം.
ഒന്നാമതായി ഒരു സ്‌ത്രീ തന്നെ പീഡിപ്പിച്ചയാളെപ്പറ്റി പറയുമ്പോള്‍ അത് കേള്‍ക്കുക എന്നത് ഏത് നിയമത്തിനപ്പുറവുമുള്ള ഭാരത സംസ്‌കാരം. രണ്ടാമത് ഇത് സാധാരണ സ്‌ത്രീയുമല്ല. കേരളത്തിലേയും കേന്ദ്രത്തിലേയും മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ പേര് ചാനലുകളിലൂടെ ചര്‍ച്ച ചെയ്യുന്ന സമയം. ഇതാരാണെന്ന് അറിയാനുള്ള ആകാംക്ഷ. മാത്രമല്ല സരിതയുടെ സുരക്ഷയെപ്പറ്റി കേള്‍ക്കാനായിരുന്നെങ്കില്‍ എന്തിനാണ് ഒരു രഹസ്യ മൊഴിയെന്നും ചോദിക്കുന്നവരുണ്ട്.
സരിതയ്ക്ക് പോലീസ് കസ്റ്റഡിയില്‍ എന്തെങ്കിലും ബുദ്ധമുട്ടുണ്ടായോ എന്നുമാത്രമാണ് താന്‍ അന്വേഷിച്ചതെന്നും എസിജെഎം രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. സരിത പറഞ്ഞ കാര്യങ്ങള്‍ താന്‍ അപ്പോള്‍ തന്നെ ഡിവൈഎസ്പിയെ അറിയിച്ചിരുന്നുവെന്നും മജിസ്‌ട്രേറ്റ് മൊഴി നല്‍കി. കോടതി രേഖകള്‍ അപ്പോള്‍ തന്നെ ഡിവൈഎസ്പിക്ക് കൈമാറി.
അതേസമയം സരിത രഹസ്യമൊഴി നല്‍കുമ്പോള്‍ അടച്ചിട്ട മുറിയില്‍ എസിജെഎഎമ്മിനൊപ്പം ഉണ്ടായിരുന്ന ശിരസ്തദാറും ബെഞ്ച് ക്ലര്‍ക്കും വനിതാ കോണ്‍സ്റ്റബിളും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സരിത പറഞ്ഞതായി കേട്ടില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എസിജെഎം സരിതയുടെ മൊഴി രേഖപ്പെടുത്തുന്നത് കണ്ടില്ലെന്നും ഇവര്‍ മൊഴി നല്‍കി. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് സരിതയുടെ മൊഴി രേഖപ്പെടുത്തന്നതില്‍ എസിജെഎമ്മിന് വീഴ്ച സംഭവിച്ചെന്ന് വ്യക്തമായത്. ഇക്കാര്യത്തില്‍ എസിജെഎമ്മിനോട് വിശദീകരണവും തേടിയിട്ടുണ്ട്.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്ന നടപടിക്രമങ്ങളില്‍ നാല് തരത്തിലുള്ള വീഴ്ച സംഭവിച്ചെന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കണ്ടെത്തിയത്. തന്നെ ഉന്നതര്‍ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന സരിതയുടെ പരാതി രേഖപ്പെടുത്തിയില്ല, സരിതയുടെ പരാതി എഴുതിയെടുത്ത് സമര്‍പ്പിക്കുന്നതില്‍ നിന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കോടതി വിലക്കി, പിന്നീട് ഇതിനായി അട്ടക്കുളങ്ങര സബ്‌ജെയില്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി, ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ സംബന്ധിച്ച് കോടതി പരാമര്‍ശം നടത്തി എന്നീ വീഴ്ചകള്‍ നടപടിക്രമത്തില്‍ ഉണ്ടായതായി രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 20നാണ് അടച്ചിട്ട മുറിയില്‍ സരിത എസിഡെഎമ്മിനു മുന്‍പാകെ 20 മിനിട്ടോളം തന്റെ പരാതി ബോധിപ്പിച്ചത്. വിജിലന്‍സ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha