സോളാര്‍ രണ്ടാം ഘട്ടം ആദ്യ വെടികൊണ്ടത് വേണുഗോപാലിന്.... ഒരു കോടി മാനനഷ്‌ടമെവിടെ, സരിതയുമായി ബന്ധപ്പെട്ടയാളെ ഉയര്‍ത്തിക്കാട്ടി വെള്ളാപ്പള്ളി വീണ്ടും
സോളാര്‍ ആദ്യഘട്ടത്തില്‍ തന്നെ ശുഭപര്യവസാനിക്കുമെന്ന് കരുതിയിരുന്ന വമ്പമാരുടെ നെഞ്ചിലേക്ക് തീകോരിയിട്ട് വീണ്ടും സോളാര്‍ എത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്കാണ് സോളാര്‍ പോകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടടങ്ങിയ സോളാറിന്റെ പൈങ്കിളികഥകള്‍ വീണ്ടും സജീവമായി.
സരിതയുമായി നേരിട്ടു കണ്ടും കാണാതെയും സംസാരിച്ച വിഐപികളില്‍ പലരേയും ചാനലുകള്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതാണ്. എന്നാല്‍ ഒന്നിലും പിടിക്കപ്പെടാത്ത ചില മാന്യന്‍മാരുമുണ്ടെന്നാണ് അണിയറ രഹസ്യം.
ചിലര്‍ സരിതയെ കണ്ടെന്ന സത്യം പറഞ്ഞ് തടിതപ്പി. എന്തിന്, ഏതിന് എന്നൊന്നും ചോദിക്കരുതെന്ന് മാത്രം. അവസാനം സഹികെട്ട് മന്ത്രി അനില്‍കുമാര്‍ നിയമസഭയില്‍ പൊട്ടിക്കരഞ്ഞു. പ്രതിപക്ഷത്തിനും മനസലിഞ്ഞു. നേതാക്കന്മാരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്ന് അവരും തീരുമാനിച്ചു. അവസാനം മുഖ്യമന്ത്രിയുടെ രാജി മാത്രമായി സോളാര്‍ ഒതുങ്ങി. അങ്ങനെ സോളാറിന്റെ നാറുന്ന കഥകള്‍ ആര്‍ക്കും വേണ്ടെന്നായി.
കഴിഞ്ഞ ദിവസം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ജി രാജു ഹൈക്കോടതി രജിസ്റ്റാര്‍ക്ക് നല്‍കിയ മൊഴി പുറത്തായതോടെയാണ് സരിത ബന്ധപ്പെട്ട വിഐപികളുടെ പേരുകള്‍ വീണ്ടും പൊങ്ങിവന്നത്.
പത്രങ്ങളായ പത്രങ്ങളും ചാനലുകളും വിഐപികളുടെ പേര് പറയാതെ ക്ലൂ നല്‍കിയപ്പോള്‍ ഒര് വിഐപിയുടെ പേരെങ്കിലും പറയാന്‍ ധൈര്യപ്പെട്ടയാളാണ് വെള്ളാപ്പള്ളി നടേശന്‍. സരിതയെ ബന്ധപ്പെട്ട കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി വ്യക്തമായി പറഞ്ഞു. എസ്‌എന്‍ഡിപിയുടെ അരുമ ശിഷ്യനായ സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ അരുശിഷ്യന്‍ നിന്ന നില്‍പ്പില്‍ കേരളത്തെ ഒന്നാകെ കബളിപ്പിച്ച് മലക്കം മറിഞ്ഞത് ചരിത്രം. അവസാനം ഫെനി ഗുരു വെള്ളാപ്പള്ളിയേയും തള്ളിപ്പറഞ്ഞു. പക്ഷെ ഗുരു ആരാ മോന്‍ . ഗുരു ഉറച്ച് തന്നെ നിന്നു.
വേണുഗോപാല്‍ ഊര്‍ജ സഹമന്ത്രി ആയിരുന്ന കാലത്ത് സരിതയെ സഹായിച്ചു എന്ന ആക്ഷേപവുമുണ്ട്. ഇതിനിടയ്‌ക്ക് മന്ത്രി സരിതയ്‌ക്കയച്ച സരിതയുടെ സോഫ്‌റ്റായ ഭാഗത്തെ പറ്റി പറയുന്ന എസ്‌എംഎസും ഹിറ്റായി.
വേണുഗോപാല്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ രംഗത്തെത്തി. മാനനഷ്‌ടത്തിനായി ഒരു കേടിരൂപയ്‌ക്ക് വക്കീല്‍ നോട്ടീസും അയച്ചു. എല്ലാം ശുഭം. നാട്ടുകാരെല്ലാവരും ഹാപ്പി.
വീണ്ടും ആ പഴയ കഥയാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്. ഇപ്പോഴും വേണുഗോപാലാണ് ആ വ്യക്തിയെന്ന് വെള്ളാപ്പള്ളി ഉറപ്പിക്കുന്നു. മാത്രമല്ല ആ ഒരു കോടിയുടെ മാനനഷ്‌ടം എവിടെയെന്നും വെള്ളാപ്പള്ളി കളിയാക്കുന്നു. വേണുഗോപാലിന്റെ കൈയ്യില്‍ തനിക്കെതിരെ ഒരു തെളിവും കാണില്ല. പക്ഷെ തന്റെ കൈയ്യില്‍ വേണുഗോപാലിനെതിരെ ഒത്തിരി തെളിവുണ്ടന്നും വെള്ളാപ്പള്ളി പറയുന്നു.
എന്തായാലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ വേണുഗോപാലിന് ഒരു അഗ്നി പരീക്ഷയായി മാറും ഈ സോളാര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha