സിനിമാ നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു; പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു
നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍(56) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
നാടകരംഗത്ത് നിന്നാണ് സിനിമയുടെ ബിഗ്‌സക്രീനിലേക്ക് അഗസ്റ്റിന്‍ എത്തുന്നത്. രഞ്‌ജിത്തിന്റെ മിഴിരണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.
രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റുകളായ ആറാം തമ്പുരാന്‍, ദേവാസുരം, ഉസ്താദ്, രാവണപ്രഭു, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെല്ലാം വ്യക്തിത്വമുള്ള വേഷങ്ങളില്‍ അഗസ്റ്റിനെ പ്രേക്ഷകമനസ്സുകള്‍ കണ്ടു. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് അഗസ്റ്റിന്‍ തിളങ്ങിയത്.
ദേവാസുരം, സദയം, ആറാം തമ്പുരാന്‍, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്.
ഹന്‍സമ്മയാണ് ഭാര്യ സിനിമാതാരം ആന്‍ ആഗസ്റ്റിനും ജീത്തുവുമാണ് മക്കള്‍.
https://www.facebook.com/Malayalivartha