ബ്ലോക്ക് ഓഫീസിനുള്ളില്‍ അനാശാസ്യം;നാലു പേര്‍ പിടിയില്‍
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ജീവനക്കാരന്‍ ഉള്‍പെടെ നാല് പേര്‍ പിടിയില്‍.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനും എന്‍.ജി.ഒ യൂണിയന്‍ നേതാവുമായ പെരുങ്കടവിള പെരുമ്പാവൂര്‍ ബിനുഭവനില്‍ ബിനു (39), സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പെരുങ്കടവിള മണലുവിള മണ്ണൂര്‍ വി.വി നിവാസില്‍ വിബിന്‍ (27), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പെരുമ്പാവൂര്‍ മേലെ പുത്തന്‍വീട്ടില്‍ രതീഷ് (25), പന്തളം തുമ്പമണ്‍ താഴം കുളനട കുറുംതോട്ടത്തില്‍ സിന്ധു എന്ന് വിളിക്കുന്ന നസീമ (40) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളറട സി.ഐ മോഹന്‍ദാസ്, ആര്യന്‍കോട് എസ്.ഐ എം. മാഹീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
പൊലീസ് സംഘം എത്തിയപ്പോള്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഓഫീസിനുള്ളില്‍ ലൈറ്റ് കത്തിക്കിടന്നതിനാല്‍ പൊലീസ് സംഘം മതില്‍ ചാടിക്കടന്ന് ഓഫീസ് റൂമിന്റെ കതക് തള്ളി തുറന്നാണ് സംഘത്തെ പിടികൂടിയത്.
വ്യാഴാഴ്ച ഓഫീസ് അവധിയായതിനാല്‍ വ്യാഴാഴ്ച രാത്രി വരെ ഓഫീസ് അനാശാസ്യത്തിന് ഉപയോഗിക്കാനായിരുന്നു സംഘത്തിന്റെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു.
വര്‍ഷങ്ങളായി ബ്ലോക്ക് ഓഫീസ് അനാശാസ്യത്തിന് ഉപയോഗിച്ചുവരികയായിരുന്നുവെന്ന് പിടിയിലായ ജീവനക്കാരന്‍ ബിനു പൊലീസിന് മൊഴി നല്‍കി. ഭക്ഷണാവശിഷ്ടങ്ങളും മദ്യകുപ്പിയും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha