സ്വര്‍ണക്കടത്ത്; ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും, സിനിമാ ലോകത്തെ കൂടുതല്‍പേരിലേക്ക് അന്വേഷണം
കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ ഇടവേള ബാബുവിനെ റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസിലെ മുഖ്യപ്രതി നബീല്‍ താമസിച്ചിരുന്ന മരടിലെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകനാണ് ബാബു. മരട് കുണ്ടന്നൂരില്‍ കായല്‍തീരത്തുള്ള ആല്‍ഫ അപ്പാര്‍ട്ടുമെന്റിലെ 10 ഡി ഫ്‌ളാറ്റിലാണ് താരം സന്ദര്‍ശനം നടത്താറുള്ളത്. ഇദ്ദേഹത്തോടൊപ്പം മലയാളത്തിലെ പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റും ഫ്‌ളാറ്റിലെത്തിയതിന്റെ വിവരങ്ങള്‍ ഡി.ആര്‍.ഐയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെയും ഡി.ആര്‍.ഐ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
ബാബുവിന്റെ സിനിമാസുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിക്കാനിടയുണ്ട്. സൂപ്പര്‍താരങ്ങളുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തുന്ന ബാബു ചലച്ചിത്ര നിര്‍മ്മാതാക്കളെ സംവിധായകരുമായി കൂട്ടിമുട്ടിക്കാറുണ്ട്. കേരളത്തിലെ സിനിമാരംഗത്ത് പല പേരുകളില്‍ അറിയപ്പെടുന്ന നിര്‍മ്മാതാക്കളുടെ പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
സിനിമാരംഗത്ത് ഒറ്റ രാത്രി കൊണ്ട് പണക്കാരായവര്‍ നിരവധിയാണ്. ഇവര്‍ക്ക് നേരെയാണ് പ്രധാനമായും അന്വേഷണം നീളുന്നത്. ഇവരില്‍ പലരും ഇടവേള ബാബുവിന്റെ ചങ്ങാതിമാരാണ്. ഫയാസ് വ്യാജ പേരുകളില്‍ സിനിമ നിര്‍മ്മിക്കാറുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ചില സൂപ്പര്‍ താരങ്ങളിലേക്കും അന്വേഷണം നീളാനിടയുണ്ട്. ഇവര്‍ക്കും ഫയാസുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
ബിസിനസുകാരന്‍ എന്ന ലേബലിലാണ് ഫയാസ് ഇവരുമായി ചങ്ങാത്തം കൂടുന്നത്. കോടി കണക്കിന് രൂപ നിര്‍മ്മാണത്തിന് മുടക്കുന്നതോടെ ഇയാള്‍ സൂപ്പര്‍താരങ്ങളുടെ കണ്ണിലുണ്ണിയാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha