ഇടപെടേണ്ടവര്‍ ഇടപെട്ടു... ബിജു മന്ത്രിമാരുടെ പേര് പറഞ്ഞയുടന്‍ സരിതയെ ഇറക്കി, ഒരു മന്ത്രിയുമെന്നെ പീഡിപ്പിച്ചിട്ടില്ല, മജിസ്‌ട്രേറ്റ് പറഞ്ഞതും തെറ്റ്
സരിതയെ പീഡിപ്പിച്ച മന്ത്രിമാര്‍ ഗണേഷ് കുമാര്‍ , കെപി അനില്‍കുമാര്‍ , കെസി വേണുഗോപാല്‍ എന്നിവരാണെന്ന് ബിജു രാധാകൃഷ്‌ണന്‍ പറഞ്ഞ് മണിക്കൂറുകള്‍ കഴിയുംമുമ്പേ സരിത എസ് നായരെ ഇറക്കി മാറ്റിപ്പറയിപ്പിച്ചു.
ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് താന്‍ മൊഴി നല്‍കിയിട്ടില്ലെന്നും സരിത എസ് നായര്‍ സരിത വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ മൊഴി തെറ്റാണെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. താന്‍ മന്ത്രമാരുടെ പേരും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണം തെറ്റാണെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ലൈംഗികമായി താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ വെട്ടിലാകുന്നത് മജിസ്‌ട്രേറ്റാണ്. ഇതോടെ ഇത് തെളിയിക്കേണ്ട ബാധ്യതയും മജിസ്‌ട്രേറ്റിനായി.
ലൈംഗിക ചൂഷണത്തിനിരയായെന്ന് സരിത തന്നോട് പറഞ്ഞതായി എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് എന്‍വി രാജുവാണ് മൊഴി നല്‍കിയത്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയ മൊഴികിയിലാണ് എസിജെഎം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 20ന് തനിക്ക് മുമ്പാകെ നല്‍കിയ രഹസ്യമൊഴി സംബന്ധിച്ചാണ് എസിജെഎം രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയത്. സരിത മൊഴി നല്‍കിയ രഹസ്യമൊഴി രേഖപ്പെടുത്താതിനെ തുടര്‍ന്നാണ് ഇക്കാര്യം അന്വേഷിച്ച രജിസ്ട്രാര്‍ എസിജെഎമ്മില്‍ നിന്നും മൊഴിയെടുത്തത്. രഹസ്യമൊഴി രേഖപ്പെടുത്താതെ എഴുതിത്തരാന്‍ പറഞ്ഞ മജിസ്‌ട്രേറ്റിന്റെ നടപടി പിന്നീട് വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്‌ട്രേട്ടിന് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രജിസ്ട്രാര്‍ വിശദമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു. 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.
ഇതുവരേയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒന്നും പറയാതിരുന്ന സരിത ആര്‍ക്കു വേണ്ടിയാണ് മൗനം ഭജിച്ചതെന്നാണ് സാധാരണ ജനത്തിന് മനസിലാകാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha