കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളം ഇളകി മറിയുന്നു, കോഴിക്കോട് മലയോര മേഖല കത്തുന്നു, ആകേശത്തേക്ക് വെടിവയ്‌പ്പ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ നടത്തിയ ഹര്‍ത്താലിനിടെ പരക്കെ ആക്രമണം. അടിവാരത്ത് വീണ്ടും ആക്രമണങ്ങള്‍ പൊട്ടിപുറപ്പെട്ടതോടെ സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് മൂന്ന് തവണ ആകാശത്തേക്ക് വെടിവെച്ചു. നാട്ടുകാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. റൂറല്‍ എസ് പിയുടെയും റിപ്പോര്‍ട്ടര്‍ ചാനലിന്റെയും വാഹനങ്ങള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.
എസ്പിയും ഡിവൈഎസ്പിയും ഉളള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞ് വെച്ചു. ആക്രമത്തില്‍ താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് സമരക്കാര്‍ അനുവദിച്ചില്ല. പോലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതിനിടെ അടിവാരത്തെ കൈതപൊയ്യയില്‍ അക്രമകാരികള്‍ കെഎസ്ആര്‍ടിസി ബസ് അഗ്നിക്കിരയാക്കി.
അതേസമയം ആക്രമികളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സമരസമിതി നേതാക്കള്‍ നല്‍കുന്ന വിശദീകരണം.
ഐ ജി സുരേഷ് പുരോഹിതിന്റെ നേതൃത്വത്തില്‍ ഒരു കമ്പനി പൊലീസിനെ സംഭവ സ്ഥലത്തേക്ക് അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ അക്രമത്തില്‍ സഭയ്ക്ക് പങ്കിലെന്ന് താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഈഞ്ചനാനിയില്‍ പറഞ്ഞു. സമരം അട്ടിമറിക്കാന്‍ ആരോ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും അക്രമം ഉണ്ടാക്കി കര്‍ഷകരുടെ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നും ബിഷപ്പ് ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha