കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ തിങ്കളാഴ്ച എല്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താല്‍
കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെ എല്‍ഡിഎഫ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ചയാണ് സംസ്ഥാന ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ശബരിമല തീര്‍ത്ഥാടനം എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ ഇടുക്കിയിലും വയനാട്ടിലും എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലും നാളെ ഹര്‍ത്താല്‍ നടത്തും. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി തിങ്കളാഴ്ച്ച മുതല്‍ ഇടുക്കിയിലെ പവര്‍ഹൗസുകള്‍ ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha