ജനപിന്തുണയുടെ മറവില്‍ മലബാറില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു, താമരശ്ശേരിയിലെ ബാറിന് തീയിട്ടു, ജീവനക്കാരന് പൊള്ളലേറ്റു
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരേയുള്ള പ്രതിഷേധത്തിന്റെ മറവില്‍ ഇന്നും അക്രമം. ശക്തമായ ജനപിന്തുണ മനസിലാക്കി ചിലര്‍ മനപൂര്‍വം അക്രമം അഴിച്ചു വിടുന്നെന്നാണ് പോലീസ് കരുതുന്നത്. ഇന്നലത്തെ അക്രമങ്ങള്‍ക്ക് രാത്രിയോടെ താല്‍ക്കാലിത ശമനമായെങ്കിലും പുലര്‍ച്ചയോടെ വീണ്ടും അക്രമം തുടര്‍ന്നു. കാരാടിയിലെ അരമന ബാറാണ് തീവെച്ച് നശിപ്പിച്ചത്. ബാറിന് സമീപമുണ്ടായിരുന്ന നാല് ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തില്‍ ബാറിലെ ഒരു ജീവനക്കാരന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിനെതിരെ ഇവിടെ സമരം നടന്നുവന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. മദ്യ വിരുദ്ധ സമിതിയും നാട്ടുകാരും ജനപ്രതിന്ധികളും പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. അറസ്റ്റ് ചെയ്തത് സംഭവവുമായി ബന്ധമില്ലാത്തവരെയാണെന്നായിരുന്നു ഇവരുടെ വാദം. അതിനിടെ തങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബാര്‍ വിരുദ്ധ സമിതി താമരശ്ശേരിയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബാറിന് തീയിട്ടതുമായി ബന്ധപ്പെട്ട് മദ്യ വിരുദ്ധ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തത് പ്രധിഷേധാര്‍ഹമാണെന്ന് മുസ്ലീംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അതേസമയം കോഴിക്കോട് ഇന്നലെ ഹര്‍ത്താലിനിടെ അടിവാരത്തുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വാഹനം കത്തിച്ചതുള്‍പ്പെടെ 20 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 11 ടിപ്പര്‍ ലോറികളും ഒരു ജീപ്പുമുള്‍പ്പെടെ അക്രമികളെത്തിയ 12 വാഹനങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹന ഉടമകള്‍ക്കായി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് അരങ്ങേറിയത്.
ഇതിനിടെ അക്രമത്തിന് പിന്നില്‍ തീവ്രവാദ സംഘടനയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha