അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ നടപടിയ്‌ക്ക് സ്റ്റേ
ഭൂമിദാനക്കേസില്‍ വി.എസ്.അച്യുതാനന്ദനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്‌തു. സിംഗിള്‍ ബെഞ്ച് നടപടിയെ ചോദ്യം ചെയ്‌ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇന്ന് രാവിലെയാണ് വി.എസിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൊണ്ടുളള സിംഗിള്‍ ബെഞ്ച് വിധി വന്നത്. എന്നാല്‍ വി.എസിന്റെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ തീര്‍പ്പാക്കും വരെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ചീഫ് ജസ്‌റ്റീസ് മഞ്‌ജുള ചെല്ലൂരും ജസ്റ്റിസ് എ.എം.സിദ്ദിഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കേസ് ഡയറി പരിശോധിക്കാതെയാണ് വി.എസിനെ ഒഴിവാക്കിയതെന്ന് അഡ്വ.ജനറല്‍ വാദിച്ചു. ഇതു കേട്ടു കേള്‍വിയില്ലാത്ത നടപടിയാണ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ അഞ്ചാം പ്രതി വി.കെ.സോമന്‍ സമര്‍പ്പിച്ച ഹര്‍ജി മറ്റൊരു സിംഗിംള്‍ ബെഞ്ച് നിരസിച്ചത് പരിഗണിക്കാതെയാണ് വി.എസിനെതിരായ കേസ് റദ്ദാക്കിയതെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വി.എസിനെതിരെ നിരവധി സാക്ഷി മൊഴികളും രേഖകളും ഉണ്ടെന്നും ഇതൊന്നും പരിഗണിക്കാതെയാണ് പ്രതിസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും എജി വാദിച്ചു. കേസില്‍ അന്തിമറിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ വി.എസിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് നിയമപരമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി
https://www.facebook.com/Malayalivartha