നിയമ വിദ്യാര്‍ത്ഥിനിയെ ഹോട്ടല്‍മുറിയില്‍ വച്ച് പീഡിപ്പിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ പേര് പുറത്തായി... പ്രശസ്‌തനായ ജസ്റ്റിസ് എ.കെ. ഗാംഗുലി
നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ പേര് പുറത്തായി. നിരവധി പ്രമാദമായ വിധികളിലൂടെ പ്രശസ്‌തനായ ജസ്റ്റിസ് എ.കെ ഗാംഗുലിയാണെന്ന് വെളിപ്പെടുത്തല്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഗാംഗുലിയുടെ പേരുള്ളത്. 2012ല്‍ കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതിയെന്ന് സുപ്രീംകോടതി രജിസ്ട്രിയാണ് വെളിപ്പെടുത്തിയത്. ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്ന സമയത്ത് ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ജഡ്ജി തന്നെ പീഡിപ്പിച്ചുവെന്നാണ് അഭിഭാഷക ബ്ലോഗിലൂടെ വെളിപ്പെടുത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി സമിതി എ.കെ ഗാംഗുലിയുടെ മൊഴിയെടുത്തിരുന്നു. ഗവേഷണ സഹായിയായി പ്രവര്‍ത്തിക്കെ പീഡനത്തിനിരയാക്കിയെന്ന യുവ അഭിഭാഷകയുടെ പരാതിയില്‍ ആരോപണവിധേയനായ ജഡ്ജിന്റെ പേര് ഇത് ആദ്യമായാണ് സുപ്രീംകോടതി പരസ്യപ്പെടുത്തുന്നത്. മൂന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതി പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് കൈമാറിയ ശേഷമാണ് ജഡ്ജിന്റെ പേര് പുറത്ത് വരുന്നത്.
ജഡ്ജിയുടെ മൊഴിക്കൊപ്പം പരാതിക്കാരിയുടെ മൂന്ന് സത്യവാങൂമൂലങ്ങളും അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ആരോപണം തന്നെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസ് എ കെ ഗാംഗുലി പറഞ്ഞു. പരിശീലനത്തിന് എത്തുന്നവരെ സ്വന്തം മക്കളെ പോലെയാണ് കാണുന്നത്. സാഹചര്യത്തിന്റെ ഇരയാണ് താന്‍ . തെളിവെടുപ്പിന് ഒരു തവണ ഹാജരായ യുവതി അന്വേഷണ സമിതി സംശയദൃഷ്ടിയോടെയാണ് തന്നെ നോക്കുന്നതെന്ന് ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha