ഒരു ചാക്ക് വരുത്തിയ വിന... ലജ്ജ തോന്നുന്നു, പ്രസ്ഥാനം ചാക്കില്‍ വീണെന്ന് സിപിഎമ്മിന്റെ കരുത്തനായ എംഎല്‍എ ബാബു എം പാലിശ്ശേരി
പാര്‍ട്ടി സഖാക്കളുടെ പഴയ പിണക്കങ്ങളെല്ലാം മാറ്റാനായി പതിനായിങ്ങള്‍ മുടക്കി പാര്‍ട്ടി പത്രത്തില്‍ പരസ്യം നല്‍കി അഭിവാദ്യമര്‍പ്പിച്ച സാക്ഷാല്‍ ചാക്ക് രാധാകൃഷ്‌ണനേയും പരസ്യം സ്വീകരിച്ച ദേശാഭിമാനിയേയും തള്ളിപ്പറഞ്ഞ് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. അതില്‍ ഏറ്റവും കടുപ്പമായിപ്പോയത് കുന്ദംകുളം എംഎല്‍എ ബാബു എം പാലിശ്ശേരിയുടേതാണ്. എംഎല്‍എ ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റ് ഹിറ്റായി. തനിക്ക് ലജ്ജ തോന്നുന്നുവെന്ന് ബാബു എം പാലിശ്ശേരി ഫെയ്‌സ് ബുക്കിലൂടെ വ്യക്തമാക്കി. ആവേശം ആകാശത്തോളം ഉയര്‍ന്നുനിന്ന നിമിഷത്തില്‍ ഒരു ഗര്‍ത്തത്തില്‍ പതിച്ച പോലെയെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രസ്ഥാനം ആരുടേയും ചാക്കില്‍ വീഴാന്‍ പാടില്ലായിരുന്നുവെന്നും പാലിശ്ശേരി പറയുന്നു. ദേശാഭിമാനിയിലെ പരസ്യം ഒഴിവാക്കാമായിരുന്നുവെന്നും പാലിശ്ശേരി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം ദേശാഭിമാനിയിലെ പരസ്യം ക്ഷീണമുണ്ടാക്കിയതായി സിപിഐഎം നേതൃത്വം വിലയിരുത്തി. സംഘടനാ ദൗര്‍ബല്യങ്ങളും വഴിവിട്ട ബന്ധങ്ങള്‍ക്കും അറുതിവരുത്തി പാര്‍ട്ടിയെ ശുദ്ധീകരിക്കാനുളള സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസം തന്നെയാണ് വിവാദ വ്യവസായിയുടെ പരസ്യം സി.പി.എം മുഖപത്രത്തില്‍ വന്നത്.
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് സിപിഎം നേതാവ് ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം ന്യായീകരിക്കുകയുണ്ടായി. വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജറുമായ ജയരാജന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടീ പത്രത്തില്‍ ഈ പരസ്യം വന്നത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha