ശ്രവണവൈകല്യം: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും ലൈസന്‍സ് നല്‍കാത്ത ആര്‍.ടി.ഒമാര്‍ക്കെതിരെ നടപടി; ഋഷിരാജ് സിംഗ്
ശ്രവണവൈകല്യമുള്ളവര്‍ വൈകല്യത്തിന്റെ തോത് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലും ലൈസന്‍സ് നല്‍കാത്ത ആര്‍.ടി.ഒ മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സെട്രല്‍ സ്റ്റേഡിയത്തില്‍ ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച കായികമേളയായില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലും ലൈസന്‍സ് നല്‍കുന്നില്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ(നിഷ്) കുട്ടികള്‍ കമ്മീഷണറോട് പരാതിപെട്ടപ്പോഴാണ്, ഒരൊറ്റ എസ്.എം.എസ് അയച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കിയത്.
ശ്രവണസഹായികള്‍ ഉപയോഗിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കാന്‍ പ്രശ്‌നമുണ്ടെന്നും ഇക്കാരണത്താല്‍ ഹെല്‍മറ്റ് ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ഥനയുണ്ടായി. എന്നാല്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. കുട്ടികള്‍ക്ക് ട്രാഫിക്ക് നിയമവുമായി ബന്ധപ്പെട്ട വിലപ്പെട്ട പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി.
https://www.facebook.com/Malayalivartha