സര്‍ക്കാര്‍ തോറ്റു ജീവനക്കാര്‍ ജയിച്ചു; ഡപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ശന വ്യവസ്ഥകള്‍ ലഘൂകരിച്ചു
സര്‍ക്കാര്‍ തോറ്റു, ജീവനക്കാര്‍ ജയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ശന വ്യവസ്ഥകളാണ് ജീവനക്കാരുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഉദാകരിച്ച് ഉത്തരവിറക്കിയത്. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ വേളയില്‍ ഉദ്യോഗസ്ഥരെ പിണക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നേരിട്ട് ഉത്തരവ് പിന്‍വലിച്ചത്.
ഒരുദ്യോഗസ്ഥന്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോയാല്‍ തസ്‌തികയില്‍ പകരം ആള്‍ വരില്ലെന്ന വ്യവസ്ഥയാണ് പ്രധാനമായും പുന:പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ ഡപ്യൂട്ടേഷനില്‍ പോകാനുള്ള പ്രധാന കാരണം കീഴുദ്യോഗസ്ഥര്‍ക്ക് കൈ വരുന്ന പ്രമോഷന്‍ കണ്ടിട്ടാണ്. ഡപ്യൂട്ടേഷനില്‍ പോകുന്നയാളുടെ തസ്‌തിക നികത്തിയില്ലെങ്കില്‍ കീഴ്‌ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കുകയില്ല.
ഇപ്പോള്‍ ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഡപ്യൂട്ടേഷന്‍ നീട്ടി നല്‍കില്ലെന്ന ഉത്തരവും പിന്‍വലിച്ചു. മാതൃവകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ ഇതില്‍ തടസ്സമില്ലെന്നാണ് പുതിയ ഉത്തരവ്. മാതൃവകുപ്പ് അംഗീകാരം നല്‍കുകയാണെങ്കില്‍ കാലാവധി കഴിഞ്ഞാലും ഡപ്യൂട്ടേഷനിലിരിക്കുന്നവര്‍ക്ക് തുടരാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മിടുക്കന്മാരെ റിക്രൂട്ട് ചെയ്യാമെന്ന മുന്‍ ഉത്തരവും തിരുത്തി. പകരം ഇതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കൊണ്ടു വന്ന ഉദാരവത്‌ക്കരണം കാരണം 10 സ്‌പെഷ്യല്‍ സെക്രട്ടറിമാരുടെ എണ്ണം നാല്‌പതായി.
ജീവനക്കാരെ വെറുപ്പിക്കരുതെന്ന തീരുമാനം മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടായതാണ്. ഉദ്യോഗസ്ഥ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.
https://www.facebook.com/Malayalivartha