മന്ത്രിസഭാ പ്രവേശനത്തോടൊപ്പം ഗണേഷ്‌കുമാറിന് രണ്ടാം വിവാഹവും, എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് കാമുകിയും കുട്ടിയുമായി രംഗത്ത്
ഗണേഷ്‌കുമാറിനെ സംബന്ധിച്ചോളം ശുഭ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് വന്നത്. അതോടൊപ്പം ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നെന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഇവയെല്ലാം തകിടം മറിക്കുന്നതായിരുന്നു തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കാമുകിയും രംഗത്തെത്തിയത്. വിവാഹത്തിന് ഒരുക്കമല്ലെങ്കില്‍ നഷ്‌ടപരിഹാരമായി നാല് കോടി രൂപ നല്‍കണമെന്നാണ് കാമുകിയുടെ ആവശ്യം. വിവാഹത്തിനോ നഷ്‌ടപരിഹാരത്തിനോ തയ്യാറാകാത്തപക്ഷം തന്റെ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്ന് കാമുകി ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഇക്കാര്യം ഗണേഷും ബന്ധുക്കളും പരമ രഹസ്യമായി വച്ചിരിക്കുകയാണ്. കാമുകി അവകാശ വാദവുമായി രംഗത്തെത്തിയാല്‍ നിയമപരമായി നേരിടാനാണ് അവരുടെ തീരുമാനം.
വിദേശത്ത് സ്ഥിര താമസമാക്കിയ യുവതിയെ വിവാഹം കഴിക്കാനാണ് ഗണേഷ് ഒരുങ്ങുന്നത്. യുവതിയുടേയും രണ്ടാം വിവാഹമാണ്. അവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും പറയപ്പെടുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഈ യുവതിയുമായുള്ള വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടേയാണ് കാമുകിയുടെ രംഗ പ്രവേശനം.
കോടീശ്വരിയായ യുവതിയുമായുള്ള വിവാഹം നടക്കാന്‍ എങ്ങനേയും കാമുകിയെ ഒതുക്കാനാണ് തീരുമാനം. അങ്ങനെ യുവതിയുമായി ബന്ധപ്പെട്ടപ്പോഴാണ് നാലു കോടി രൂപ ആവശ്യപ്പെട്ടത്.
ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയും അടുത്തിടേയാണ് വിവാഹ മോചനം നടത്തിയത്. അന്നും പരസ്‌ത്രീ ബന്ധമായിരുന്നു വിഷയം. ഒരു കാമുകിയുടെ ഭര്‍ത്താവ് മന്ത്രി ഓഫീസില്‍ കയറി ഗണേഷ്‌കുമാറിനെ മര്‍ദ്ദിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നാണ്ടായ സംഭവങ്ങളാണ് ഗണേഷിന് മന്ത്രിസ്ഥാനം പോലും നഷ്‌ടപ്പെട്ടത്.
യാമിനിയുമായി ബന്ധം വേര്‍പെടുത്തിയതിനു ശേഷം വീണ്ടും മന്ത്രിസയില്‍ എത്താനായി ഗണേഷ് കുമാര്‍ പല തവണ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ സരിതയുള്‍പ്പെടെയുള്ള ചില പെണ്‍വിഷയങ്ങള്‍ കടന്നു വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha