സുധാകരന്‍ തുറന്നടിക്കുന്നു... തിരുവഞ്ചൂര്‍ അല്‍പ്പനാകരുത്, പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിക്ക് നിലനില്‍പ്പില്ല, ടിപി വധക്കേസ് തിരവഞ്ചൂര്‍ അട്ടിമറിച്ചു
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ കെ. സുധാകരന്‍ എംപി രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. ടിപി കേസിന്റെ അന്വേഷണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടാത്ര മന്ത്രിക്ക് നിലനില്‍പ്പില്ല. ഇതുവരെ ആഭ്യന്ത്ര വകുപ്പ് സ്വീകരിച്ചത് സിപിഎമ്മിനെ സ്വീകരിക്കുന്ന നടപടികളാണ്. കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കെ സുധാകരന്‍ തുറന്നടിച്ചത്.
തിരുവഞ്ചൂര്‍ അല്‍പ്പനാവരുത് തനിക്ക് മോഹഭംഗമില്ലെന്നും തിരുവഞ്ചൂരിന് സുധാകരന്‍ മറുപടി നല്‍കി. തിരുവഞ്ചൂര്‍ മന്ത്രിയാവുന്നതിന് മുമ്പ് മന്ത്രയാവേണ്ടവനാണ് ഞാനൊക്കെ. രാഷ്ട്രീയത്തില്‍ ഇനി വ്യക്തിപരമായി ഏറെ മോഹങ്ങളൊന്നുമില്ല. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വത്തിന് അപ്പുറം ഒരു അജണ്ടയില്ലാത്തതു കൊണ്ട് തനിക്ക് മോഹഭംഗമില്ലെന്നും പറഞ്ഞു. അല്‍പ്പന്‍ അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്. തിരുവഞ്ചൂര്‍ ആ നിലവാരത്തിലേക്ക് പോകരുതെന്നും സുധാകരന്‍ ഉപദേശിച്ചു.
ജയില്‍ ചട്ടം ലംഘിച്ച് 10 എംഎല്‍എമാര്‍ മോഹനന്‍ മാസറ്ററെ കണ്ടു. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാസത്തിന്റെ ഭാഷയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. എന്തിനാണ് ടിപി കേസ് രണ്ട് ഘട്ടമായി തിരിച്ചതെന്നും സുധാകരന്‍ ചോദിച്ചു. പാര്‍ട്ടി നേതൃത്വത്തോട് ആഭ്യന്തര മന്ത്രിക്കെതിരായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha