വരൂ,വാങ്ങൂ,സമ്മാനങ്ങള്‍ നേടൂ!
തിരുവനന്തപുരം : വിനോദസഞ്ചാര മേഖലയ്‌ക്ക് ഉണര്‍വ് പകര്‍ന്ന് നാല്‍പ്പത്തഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഈ മാസം പതിനഞ്ചിന് തുടങ്ങും. ഇതിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ബാങ്കുമായി ചേര്‍ന്നാണ് ഇത്തവണ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുളളത്. അടുത്ത ശനിയാഴ്‌ച തുടങ്ങുന്ന ഫെസ്‌റ്റിവല്‍ ജനുവരി 31നാണ് അവസാനിക്കുക. തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
കൊച്ചി ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ഒരുക്കുന്ന ഗ്ലോബല്‍ ഷോപ്പിംഗ് വില്ലേജാണ് മേളയുടെ പ്രധാന ആകര്‍ഷണം. കര്‍ണാടകയുടെ പരമ്പര്യവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന പ്രത്യേക പവലിയന്‍ ഗ്ലോബല്‍ വില്ലേജിലുണ്ടാകും. കര്‍ണാടകത്തനിമയുളള കരകൗശല വസ്‌തുക്കളും വസ്‌ത്രങ്ങളും ഈ പവലിയനില്‍ ലഭിക്കും. പവലിയനൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടകയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ഡിസംബര്‍ 22 മുതലാണ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക. വൈവിധ്യമാര്‍ന്ന ലോകത്തിന്റെ ചെറുപതിപ്പാകും ഇവിടെ ഒരുക്കുക. മറ്റ് സംസ്ഥാനങ്ങളും വിവിധ രാജ്യങ്ങളും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഫെസ്റ്റിവല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് എത്തുന്ന ശബരിമല ഭക്തന്‍മാര്‍ക്ക് വേറിട്ടൊരനുഭവമാകും ഫെസ്റ്റിവല്‍. ലോകത്തെ എല്ലാ സംസ്‌കാരങ്ങളുടെയും സമ്മേളനം അവര്‍ക്കിവിടെ ദൃശ്യമാകും.
വ്യത്യസ്‌ത വാങ്ങല്‍ അനുഭവങ്ങള്‍ക്ക് പുറമെ ഒട്ടേറെ സ്വര്‍ണസമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha