അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടി : മന്ത്രി അനൂപ് ജേക്കബ്
കൊച്ചി : അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കേന്ദ്രം അനുവദിച്ച ഒരുലക്ഷം മെട്രിക് ടണ്‍ അരി ഉടന്‍ പൊതുവിപണിയിലെത്തിക്കും. പൂഴ്‌ത്തി വയ്‌പ്പ് തടയാന്‍ റെയ്‌ഡുകള്‍ കര്‍ശനമാക്കും. കൃത്രിമക്ഷാമം സൃഷ്‌ടിക്കുന്നതാണോ അരിവില കുതിച്ചുയരാന്‍ കാരണമെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha