അരി കിലോയ്‌ക്ക് 42, പൊറുതിമുട്ടുന്ന ജനം, കര്‍ശന നടപടിടുമായി സര്‍ക്കാര്‍ ...
കുതിച്ചുയരുന്ന അരിവിലയ്‌ക്ക് ആശ്വാസമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബും. കേന്ദത്തില്‍ നിന്നും അധികമായി ലഭ്യമാകുന്ന അരി 18 രൂപ 50 പൈസയ്‌ക്ക് വിപണിയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. അരിക്ക് 42 രൂപയും ചെറിയ ഉള്ളിക്ക് 57 രൂപയുമായി. ഇതു കൂടാതെ പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയായി.
അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് അനൂപ് ജേക്കബും പറഞ്ഞു. പൂഴ്‌ത്തി വയ്‌പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി റെയ്‌ഡുകള്‍ വ്യാപിപ്പിക്കും. കൃത്രിമ ക്ഷാമം സൃഷ്‌ടിക്കുന്നതാണ് ഇപ്പോഴത്തെ അരി വില വര്‍ദ്ധനയ്‌ക്ക് പ്രധാന കാരണം. കേന്ദ്രം പ്രഖ്യാപിച്ച ഒരു ലക്ഷം മെട്രിക് ടണ്‍ അരി ഉടന്‍ പൊതു വിപണിയിലെത്തിക്കും.
https://www.facebook.com/Malayalivartha