മലയാളി വാര്‍ത്ത.
ട്രെയ്‌നില്‍ എപ്പോഴും റിസര്‍വേഷന്‍ ചെയ്‌ത് യാത്ര ചെയ്യാന്‍ കഴിയുകയില്ല. ചെറുതും അപ്രതീക്ഷിതമായ യാത്രകളില്‍ റിസര്‍വേഷന്‍ അപ്രായോഗികവുമാണ്. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ക്യൂ കാണുമ്പോള്‍ തന്നെ മനസു മടുക്കും. ഈ ക്യൂവില്‍ നിന്നുള്ള മോചനത്തിനായാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എ.ടി.എം. മാതൃകയിലുള്ള പുതുയ സംവിധാനം വികസിപ്പിച്ചെടുത്തത്. ആട്ടോമെറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ (എ.റ്റി.വി.എം.) എന്നാണ് ഇതിന്റെ പേര്.
സ്‌മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ എടുക്കാന്‍ കഴിയുന്ന എ.റ്റി.വി.എം. കേരളത്തിലാദ്യമായാണ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും ഈ സംവിധാനം ആദ്യമൊരുക്കുക. കോട്ടയം, ആലുവ, തൃശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ കൂടി ഉടന്‍ തന്നെ എ.റ്റി.വി.എം. സംവിധാനമൊരുക്കും. ഇവയുടെ ഫലമനുസരിച്ച് കൂടുതല്‍ കേന്ദങ്ങളിലേക്ക് എ.റ്റി.വി.എം. വ്യാപിപ്പിക്കും.
ഏതാണ്ട് എ.ടി.എം. പോലെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ആദ്യം സ്‌മാര്‍ട്ട് കാര്‍ഡ് എ.റ്റി.വി.എം.ല്‍ നിക്ഷേപിച്ചതിനുശേഷം പോകേണ്ട സ്ഥലവും മറ്റും ടച്ച് സ്‌ക്രീനില്‍ രേഖപ്പെടുത്താവുന്നതാണ്. അപ്പോള്‍ തന്നെ അച്ചടിച്ച ടിക്കറ്റ് ലഭിക്കുന്നതാണ്. ടിക്കറ്റിന് ചെലവായ രൂപ ഓട്ടോമെറ്റിക്കായി കാര്‍ഡില്‍ നിന്നും ഈടാക്കും.
റെയില്‍വേയുടെ ബുക്കിംഗ് സെന്റര്‍ വഴിയാണ് സ്‌മാര്‍ട്ട് കാഡുകള്‍ ലഭ്യമാവുക.