സന്ധ്യ പേടിക്കണം? ഉപരോധത്തിനെതിരേ പരസ്യമായി പ്രതിഷേധിച്ച സന്ധ്യയുടെ കുടുംബ വീടിനു നേരെ ആക്രമണം
എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരേ പരസ്യമായി പ്രതിഷേധിച്ച സന്ധ്യയുടെ കുടംബവീടിനുനേരെ ആക്രമണം. തിരുവനന്തപുരം കാച്ചാണിയിലുള്ള കുടുംബ വീടിനുനേരെയാണ് ആക്രമണം. വീടിനോട് ചേര്‍ന്നുള്ള വാഴത്തോട്ടം വെട്ടി നശിപ്പിച്ചു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമായിരുന്നു അക്രമം നടന്നത്. സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
തലസ്ഥാനത്ത് എല്‍ഡിഎഫ് നടത്തിയ ഉപരോധ സമരത്തിനെതിരെ സന്ധ്യ പരസ്യ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട് ഇടതുനേതാക്കള്‍ പ്രതികരണങ്ങള്‍ നടത്തുന്നതിനിടെയാണ് അക്രമം.
കരകുളം കാച്ചാണിയാണു സന്ധ്യയുടെ ജന്മസ്‌ഥലം. കുട്ടികളെ പഠിപ്പിക്കാനാണ് ക്ലിഫ് ഹൗസിനു സമീപം ആരണ്യ റസിഡന്റ്‌സ് അസോസിയേഷനില്‍ വാടകവീട് തരപ്പെടുത്തി താമസമാരംഭിച്ചത്. ഇവര്‍ ഇവിടെയെത്തിയിട്ട് എട്ടുവര്‍ഷമായി. ഭര്‍ത്താവ് സുരേഷ്‌കുമാറിനു ബിസിനസായിരുന്നു. മക്കളായ ജിത്തുവും (പത്താം ക്ലാസ്) ജാനകിയും (നാലാംക്ലാസ്) കവടിയാറിലെ ക്രൈസ്‌റ്റ് നഗര്‍ സ്‌കൂളില്‍ പഠിക്കുന്നു. കുട്ടികളെ പരീക്ഷയ്‌ക്കുവിട്ട് തിരിച്ചുവരുമ്പോഴാണ് പോലീസ് സന്ധ്യയെ വഴിയില്‍ തടഞ്ഞത്.
അതേസമയം സന്ധ്യയുടെ പ്രതിഷേധം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ, ഹെല്‍മെറ്റ് ധരിക്കാത്തതിന് അവര്‍ക്കെതിരേ ലോക്കല്‍ പോലീസിനു കേസെടുക്കാമെന്നു ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha