ക്ലിഫ് ഹൗസ് അപമാനത്തിന്റെ ഉത്തരവാദിത്തം വി.സുരേന്ദ്രന്‍ പിള്ളക്ക്, കുറ്റക്കാരനായ പിള്ളയെ പുറത്താക്കുന്നതായി വിമതപക്ഷം, പിരിച്ചെടുക്കുന്ന തുക പി.സി.തോമസ് സ്വന്തമാക്കി
ജോര്‍ജ്ജ് സെബാസ്റ്റ്യനെ പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടും കേരള കോണ്‍ഗ്രസ്സ പി.സി.തോമസ് വിഭാഗത്തില്‍ പൊട്ടിത്തെറി. ക്ലിഫ് ഹൗസ് സംഭവത്തില്‍ കുറ്റക്കാരനായ വി.സുരേന്ദ്രന്‍ പിള്ളയെ പുറത്താക്കുന്നതായി വിമതപക്ഷം ചെയര്‍മാനായി തെരഞ്ഞെടുത്ത സ്‌കറിയാ തോമസ് പറഞ്ഞു. പി.സി.തോമസിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും വിമതപക്ഷം ഉന്നയിക്കുന്നു.
പി.സി തോമസ് പാര്‍ട്ടിയെ വില്‍പ്പനച്ചരക്കാക്കി മാറ്റിയതായും വിമതപക്ഷം ആരോപിയ്ക്കുന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയാണ് കോഴയാവശ്യപ്പെട്ടത്. പര്‍ട്ടി പരിപാടികള്‍ക്കായി പിരിച്ചെടുക്കുന്ന തുക പി.സി.തോമസ് സ്വന്തമാക്കിയതായും സ്‌കറിയാ തോമസ് പറഞ്ഞു
പാര്‍ട്ടിയില്‍ ഭൂരിപക്ഷ പിന്തുണ തങ്ങള്‍ക്കായതുകൊണ്ടു തന്നെ ജോര്‍ജ്ജ് സെബാസ്റ്റ്യനെതിരെ നടപടിയെടുക്കാന്‍ പി.സി.തോമസിന് അധികാരമില്ലെന്നാണ് വിമതപക്ഷത്തിന്റെ വാദം. ക്ലിഫ് ഹൗസ് ഉപരോധത്തില്‍ മുന്നണിയ്ക്ക് നേരിട്ട അപമാനത്തിന്റെ ഉത്തരവാദിത്തം വി.സുരേന്ദ്രന്‍ പിള്ളയ്ക്കാണ് അതിനാല്‍ സുരേന്ദ്രന്‍ പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായും വിമതവിഭാഗം നേതാവ് സ്‌കറിയാ തോമസ് പറഞ്ഞു.
ഭാവി നടപടികള്‍ കൈക്കൊള്ളുന്നതിനായി സംസ്ഥാന സമിതി ഉടന്‍ ചേരും.പാര്‍ട്ടിയ്ക്ക് വശപ്പെട്ടില്ലെങ്കില്‍ പി.സി.തോമസ് വിഭാഗത്തെ പുറത്താക്കി ഇടതുമുന്നണിയ്ക്ക് കത്തുനല്കുലമെന്നും വിമതപക്ഷം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha