പട്ടേലിന്റെ പുറകേ പി.സി. പോയത് കോണ്‍ഗ്രസിന് സഹിച്ചില്ല, ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് പി. സി. ജോര്‍ജ്, പിന്തുണയുമായി സുരേഷ് ഗോപി
ബിജെപി നേതൃത്വത്തില്‍ നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് കൈയ്യടി നേടിയ പി. സി. ജോര്‍ജ് വീണ്ടും വിവാദത്തിലേയ്ക്ക്. നരേന്ദ്രമോദി ആഹ്വാനം ചെയ്ത കൂട്ടയോട്ടം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത പി. സി. ജോര്‍ജ് നരേന്ദ്രമോദിയുടെ ചിത്രമുള്ള ടീഷര്‍ട്ടും വേദിയില്‍ ഉയര്‍ത്തി കാണിച്ചു.
അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ബി ജെ പി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റണ്‍ ഫോര്‍ യൂണിറ്റി എന്നപേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മുന്‍കൈയ്യെടുത്താണ് പ്രതിമ സ്ഥാപിക്കുന്നത്.
ബിജെപിയുടെ ചടങ്ങില്‍ പി സി ജോര്‍ജ് പങ്കെടുത്തതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജോര്‍ജിന്റെ നടപടികള്‍ യുഡിഎഫ് നിലപാടുകള്‍ക്ക് എതിരാണെന്നും കേരളാ കോണ്‍ഗ്രസ് ജോര്‍ജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എഐസിസി സെക്രട്ടറി വി.ഡി. സതീശന്‍ പറഞ്ഞു. പി സി ജോര്‍ജ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതേസമയം, മോഡിയെ പ്രകീര്‍ത്തിച്ച് ആര് മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വ്യക്തമാക്കി.
കോട്ടയത്ത് ബിജെപിയുടെ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത ചീഫ്‌വിപ്പ് പി സി ജോര്‍ജിന് പിന്തുണയുമായി നടന്‍ സുരേഷ് ഗോപി. പി. സി ജോര്‍ജ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മഹാത്മാഗാന്ധിക്ക് തുല്യനാണെന്നും പൊതുപരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും സുരേഷ് ഗോപി. ബിജെപി നിരോധിത പാര്‍ട്ടിയാണോ എന്നും സുരേഷ് ഗോപി ചോദിച്ചു.
അതേസമയം കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌തത് പാപമായി കാണുന്നില്ലെന്ന് ചീഫ് വിപ്പ് പി. സി ജോര്‍ജ് പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിനോടുള്ള ബഹുമാനം കൊണ്ടാണ് ചടങ്ങില്‍ പങ്കെടുത്തത്. ഉത്തമബോദ്ധ്യത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസുകാര്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരനായ നഗരസഭാ ചെയര്‍മാനാണ് ബിജെപിയുടെ കൂട്ടയോട്ട ചടങ്ങില്‍ അധ്യക്ഷനായത്. ചടങ്ങില്‍ ഉത്തമ ബോധ്യത്തോടെയാണ് താന്‍ പങ്കെടുത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജിന് വിവരമില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha