പ്രിയപ്പെട്ട ചിറ്റിലപ്പള്ളി... അങ്ങയുടെ വീഗാലാന്‍ഡ് തകര്‍ത്തുകളഞ്ഞത് ഒരു 17 വയസ്സുകാരന്റെ സ്വപ്നങ്ങളെയാണ്, സന്ധ്യയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം നല്‍കി, എന്നിട്ടും താങ്കളെന്തേ എന്നെ കാണുന്നില്ല?
വീഗാലാന്‍ഡിലെ അപകടം നടന്നത് വിജേഷ് വിജയന്‍ മദ്യപിച്ചതിനാലായിരുന്നെന്ന കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ വിശദീകരണത്തിന് വിജേഷിന്റെ മറുപടി. ഫെയ്‌സ്ബുക്കിലോടെയാണ് വിജേഷിന്റെയും മറുപടി പുറത്ത് വന്നിരിക്കുന്നത്.
‘പ്രിയപ്പെട്ട കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, നന്ദി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സര്‍, ഈ അപകടം നടന്നത് വീഗാലാന്‍ഡിലാണു എന്നു സമ്മതിച്ചതിനും, വിശദീകരണ കുറിപ്പ് നല്‍കിയതിനും, അതില്‍ എന്റെ പേരു ഉള്‍പ്പെടുത്തിയതിനും ഒരു പാടു നന്ദിയുണ്ട്. തളര്‍ന്നു കിടക്കുന്ന ഈ അവസ്ഥയില്‍, എന്റെ ജീവിതത്തിലിനി അധിക നാളുകള്‍ ബാക്കിയില്ല. കുറഞ്ഞപക്ഷം ചില ആളുകളെങ്കിലും അറിയുമല്ലോ വിജേഷ് വിജയന്‍ എന്നൊരാള്‍ ജീവിച്ചിരുന്നെന്നും അവന്‍ തന്റെ വിധിയോടു മല്ലടിച്ചുകൊണ്ട്, അവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പോരാട്ടങ്ങളില്‍ ഉറച്ചുനിന്നു എന്നും. പക്ഷെ എന്നെ എന്റെ പക്ഷം വിശദീകരിക്കാന്‍ അനുവദിക്കണം. ‘ബക്കറ്റ് ഷവര്‍’ എന്ന റൈഡിലാണ് അപകടം നടന്നത്. 12 മുതല്‍ 15 അടി വരെ ഉയരത്തില്‍ നിന്നാണ് ഞാന്‍ താഴേക്ക് വീണത്. എന്റെ വീഴ്ച്ച തികച്ചും സ്വാഭാവികമായിരുന്നു. അതില്‍ വീഗാലാന്‍ഡിന്റെ ഭാഗത്ത് യാതൊരു വീഴ്ച്ചയില്ലെന്ന് ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. അതിന് ശേഷം എന്റെ ശരീരം കഴുത്ത് മുതല്‍ താഴേക്ക് തളര്‍ന്നു പോയി. എന്റെ സുഹൃത്തുക്കള്‍ എന്നെ ഫസ്റ്റ് എയ്ഡ് പോസ്റ്റിലെത്തിച്ചു. അവിടെ ആ സമയത്ത് ഒരു ഡോക്ടറോ, നഴ്‌സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ധരിച്ചയാള്‍ എന്നോട് പറഞ്ഞു, ‘പേടിയ്ക്കാനൊന്നുമില്ല, വെള്ളത്തില്‍ വീണതുകൊണ്ടു ശരീരം രവിച്ചതായിരിക്കും, ഉടനെ ശരിയായിക്കൊള്ളുമെന്ന്. ഒരു മണിക്കൂറോളം ഫസ്റ്റ് എയ്ഡ് പോസ്റ്റില്‍ കിടന്നിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എന്നെ പുറത്തേക്ക് കൊണ്ടു പോകാനും,കുറച്ചു കഴിയുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളുമെന്നും പറഞ്ഞു. തൃശൂര്‍ക്കുള്ള യാത്രാ മധ്യത്തില്‍ കടുത്ത പനികൊണ്ട് ശരീരം വിറയ്ക്കാന്‍ തുടങ്ങിയ എന്നെ സുഹൃത്തുക്കള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചു. ആദ്യ പരിശോധനയില്‍ തന്നെ കാഷുവാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് ഇത് നട്ടെല്ലിന് ക്ഷതമേറ്റതാണെന്ന് മനസ്സിലാകുകയും, ഉടന്‍ തന്നെ തൃശൂര്‍ മെട്രൊപൊളിറ്റിയന്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഏതാനും ആഴ്ചകള്‍ക്കു ശെഷം ഞങ്ങള്‍ വീഗാലാന്‍ഡിനെ പരുക്കിന്റെ കാര്യം അറിയിക്കുകയും അവര്‍ 50,000 രൂപയുടെ (60,000 അല്ല) ചെക്ക് തന്നിട്ട് എന്റെ എല്ലാക്കാര്യങ്ങളും നോക്കിക്കൊള്ളാമെന്നും ചില ബ്ലാങ്ക് പേപ്പറുകള്‍ ഒപ്പിട്ട് നല്‍കാനും കുടുംബത്തോട് പറഞ്ഞു. മറ്റ് മാര്‍ഗമില്ലാതെ എന്റെ പിതാവ് ഒപ്പിട്ട് നല്‍കുകയും അതിനൊപ്പം എന്റെ വിരലടയാളം ആ പേപ്പറില്‍ രേഖപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ ഇതൊക്കെ പിന്നീടാണ് അറിഞ്ഞത്. എന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയെപ്പറ്റി അപ്പോഴും എനിയ്‌ക്കോ എന്റെ കുടുംബത്തിനോ ശരിയായ ബോധ്യമുണ്ടായിരുന്നില്ല. തുടര്‍ ചികിത്സയ്ക്കായി ഞങ്ങള്‍ വീഗാലാന്‍ഡിനെ സമീപിച്ചപ്പോള്‍, തുടര്‍ന്ന് സഹായിക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് അറിയിച്ചു. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയെ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. തുടര്‍ന്ന് ഞങ്ങള്‍ കോടതിയെ സമീപിച്ചപ്പോള്‍ വീഗാലാന്‍ഡ് അധികൃതര്‍ ഞങ്ങളെ സമീപിച്ചു, എന്റെ വിരലടയാളത്തോടു കൂടിയ മുദ്രപ്പത്രത്തില്‍ അവര്‍ക്കു വേണ്ടതു അവര്‍ എഴുതി ചേര്‍ക്കുമെന്ന് പറഞ്ഞു. മദ്യപാന കഥയുടെ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വ്യക്തമാണ്. കോടതി നടപടികള്‍ ആരംഭിച്ചതോടെ, കേസിന്‍ നിന്നു പിന്മാറാന്‍ വീഗാലാന്‍ഡ് എനിയ്ക്ക് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞു. ഇക്കാലയളവിലൊക്കെ, ഞാന്‍ ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഞങ്ങളുടെ കുടുംബസ്വത്തെല്ലാം വിറ്റു. എന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം മുടങ്ങി. തുടര്‍ന്നു ഞാന്‍ ബി കോമിന് ചേര്‍ന്നു. അത് പൂര്‍ത്തിയാക്കിയ ഞാനിപ്പോള്‍ എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പഠിയ്ക്കുന്നു. ഇന്നേദിവസം വരെയും എന്റെ ചികിത്സയ്ക്കും പഠനത്തിനും സഹായിയ്ക്കുന്നത് എന്റെ സുഹൃത്തുക്കളാണ്. മിസ്റ്റര്‍ കൊച്ചൌസേപ്പ്, എന്തായാലും ഈ അപകടം നടന്നത് താങ്കളുടെ വീഗാലാന്‍ഡിലാണു എന്നു സമ്മതിക്കുന്നുണ്ടല്ലോ, താങ്കള്‍ക്കു എന്തു കഥകള്‍ വേണമെങ്കിലും ചമയ്ക്കാം, എങ്കിലും അതിനെല്ലാം താഴെ ഒരു അവസാന വാചകം മുഴച്ചു നില്‍ക്കും ‘അങ്ങയുടെ വീഗാലാന്‍ഡ് തകര്‍ത്തുകളഞ്ഞത് ഒരു 17 വയസ്സുകാരന്റെ സ്വപ്നങ്ങളെയാണ്. ഇനിയേതു വാതിലില്‍ മുട്ടണമെന്ന് എനിയ്ക്കറിഞ്ഞുകൂടാ. രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രതികരിച്ചതിനു താങ്കള്‍ ശ്രീമതി സന്ധ്യയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം നല്‍കിയതായി ഞാനറിഞ്ഞു. എന്നിട്ടും താങ്കളെന്തേ എന്നെ കാണുന്നില്ല? എന്റെ ശബ്ദത്തിന് തീരെ ശബ്ദമില്ലായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha