വിവാഹം ആദ്യം പിന്നെ മന്ത്രി, വധു ചാനല്‍ ഹെഡാണ് - ബിന്ദു മേനോന്‍
വിവാദങ്ങളില്‍ നിന്നുമാറി വളരെ രഹസ്യമായി ഗണേഷ് കുമാറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഏഷ്യാനെറ്റിലെ ഗള്‍ഫ് മേഖലാ വിഭാഗം ഹെഡായ പാലക്കാട് വിക്ടോറിയ കോളേജ് റോഡില്‍ വിദ്യുത് നഗര്‍ അശ്വതിയില്‍ ബിന്ദുമേനോനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞദിവസം വധുവിന്റെ വീട്ടില്‍ വച്ചു നടന്നു. ഫിബ്രുവരി 10നാണ് വിവാഹം. പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റിന്റെ ഗള്‍ഫ് ജനറല്‍ മാനേജറാണ് ബിന്ദു മേനോന്‍ . ഏഷ്യാനെറ്റ് ഗള്‍ഫില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുടെ മുഖ്യ സംഘാടക കൂടിയാണ് ബിന്ദു. ഇത്തരം പരിപാടികളില്‍ ഗണേഷ് കുമാര്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഈ അടുപ്പമാണ് വിവാഹത്തില്‍ കലാശിക്കുന്നത്.
47കാരനായ ഗണേഷ് കുമാറിനും 43കാരിയായ ബിന്ദുവിനും ഇത് രണ്ടാം വിവാഹമാണ്.
ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനു പിന്നാലെയാണ് ഗണേഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നത്. അതിനിടെ ഗണേഷിനെതിരെ ഒരു മുന്‍ കാമുകി കോടികളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തുവന്നതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
എന്തായാലും മന്ത്രിസസഭാ പ്രവേശനത്തിനു മുമ്പേ ആദ്യം ഗണേഷിന്റ വിവാഹം നടക്കാനാണ് സാധ്യത. ലോക്‌സഭ തെരഞ്ഞെടുപ്പ് ഉടന്‍ വരുന്നതിനാല്‍ പെട്ടെന്ന് ഗണേഷിനെ മന്ത്രിസഭയിലേക്ക് കയറ്റി വിവാദം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വമോ മുഖ്യമന്ത്രിയോ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ വിവാഹം ആദ്യം നടക്കട്ടെ, പിന്നെ നല്ല പിള്ളയായി മന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha