കേരളം ബംഗാളാവുന്നു, ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ അറിയണം
കേരളത്തില്‍ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ പഠിക്കണമെന്ന അവസ്ഥയായി. അത്രക്ക് പെരുകിയിരിക്കുകയാണ് അന്യദേശ തൊഴിലാളികള്‍. കവല, ബസ് സ്റ്റാന്റ്, ജോലിസ്ഥലം എന്നുവേണ്ട നാലാള്‍ കൂടുന്നിടത്ത് ഒരു അന്യദേശ തൊഴിലാലിയെ കാണാം. ഇവരുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രശ്‌നങ്ങളും കൂടുകയാണ്. മോഷണം, പിടിച്ചുപറി തുടങ്ങി കൊലപാതകത്തിലെത്തിയിരിക്കുകയാണ്.
മലയാളികളുടെ തൊഴിലിനോടുള്ള സമീപനമാണ് അന്യദേശ തൊഴിലാളികളെ നമ്മള്‍ അഭയം തേടാന്‍ തുടങ്ങിയത്. ഒരുകാലത്ത് തമിഴ് തൊഴിലാളികള്‍ നമ്മുടെ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് ഉത്തരേന്ത്യക്കാരാണ് വിലസുന്നത്.യഥാര്‍ത്തില്‍ അവരുടെ ഗള്‍ഫാണിവിടം. നാട്ടില്‍ ജോലിയും കൂലിയുമില്ലാതെ അലഞ്ഞു നടക്കുന്നവര്‍ക്ക് കേരളം ഒരു സ്വര്‍ഗമാണ്.
ശരീരമനങ്ങുന്ന ജോലിക്കാരെ ഇവിടെക്കിട്ടാന്‍ ബുദ്ധിമുട്ടാ. കൂലിയുടെ കാര്യം പറയണ്ട. അങ്ങനെയാണ് അന്യദേശക്കാരില്‍ കരാറുകാര്‍ അഭയം തേടിയത്. അവര്‍ക്കാണങ്കില്‍ ഇവിടത്തെ കൂലിയുടെ പകുതി കൊടുത്താലും സന്തോഷമാ. കാരണം അവരുടെ നാട്ടില്‍ പൈസയ്‌ക്ക് അത്ര വിലയാ. ബാക്കി പകുതി കരാറുകാരന്റെ പോക്കറ്റിലുമാകുമല്ലോ. ഇവര്‍ക്ക് പരാതികളുമില്ല. തലചായ്‌ക്കാനൊരിടവും, പാക്കും, ഒരു മൊബൈല്‍ ഫോണും മാത്രം മതി.
അങ്ങനെ വീട്ടിലെ ജോലിക്കും, തൊഴുത്തു വൃത്തിയാക്കാനും, വീടു പണിക്കും എന്നുവേണ്ട സാധാരണ പണിമുതല്‍ എല്ലാ കട്ടിപ്പണികള്‍ക്കും അവര്‍ റെഡി. ഇവരുടെ മഹിമ കേട്ടറിഞ്ഞ് ആവശ്യക്കാര്‍ ഏറി. ഇവിടെയുള്ള ജോലിക്കാര്‍ നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇങ്ങോട്ട് വിളിപ്പിച്ചു. ഇതിനായി എത്ര കമ്മീഷന്‍ പറ്റുന്നെന്നാര്‍ക്കറിയാം. പണി കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തുമ്പോള്‍ ഗള്‍ഫില്‍ നിന്നും വരുന്നത് പോലെയുള്ള സ്വീകരണമാണ് അവര്‍ക്ക് നാട്ടില്‍ കിട്ടുന്നത്.
https://www.facebook.com/Malayalivartha