തെറ്റായ വിവരം നല്‍കുന്നവര്‍ക്കും ഒന്നിലധികം സ്ഥലത്ത് പേരുള്ള വോട്ടര്‍മാര്‍ക്കും ഒരു വര്‍ഷം വരെ കഠിനതടവിന് ശുപാര്‍ശ
തെറ്റായ വിവരം നല്‍കുന്ന വോട്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പേരുള്ളവര്‍ക്കെതിരെയും നടപടി വരും. ഒരു വര്‍ഷം കഠിനതടവാണ് ഇത്തരത്തില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് ലഭിക്കുക.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടിക സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അടുത്തവര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്നായി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.
സത്യസന്ധമായ വിവരങ്ങല്‍ നല്‍കുകയെന്നത് ഓരോ വോട്ടര്‍മാരുടേയും ബാധ്യതയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha