പിസി കളി പഠിപ്പിക്കും, ഗുജറാത്ത് പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും നടത്തിയ ചര്‍ച്ചയെന്ത്? ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച തിരുവഞ്ചൂര്‍ രാജി വയ്‌ക്കണം
ബിജെപി വേദിയില്‍ പങ്കെടുത്തതിനാല്‍ ആക്ഷേപമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്തെത്തി. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ ഗുജറാത്ത് പ്രതിനിധികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രാജി വയ്‌ക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു.
താന്‍ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ ഏത് ചുമട്ടുകാരന്‍ പറഞ്ഞാലും തിരുത്തും. അതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സമ്മതം വേണ്ട.
രണ്ടാഴ്‌ച മുമ്പ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന റണ്‍ഫോര്‍ യൂണിറ്റി പ്രോഗ്രാമിന്റെ ആലോചന യോഗത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പങ്കെടുത്തത്. ഗുജറാത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരും 6 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അവിടെനിന്നും ഭക്ഷണം കഴിച്ചാണ് തിരുവഞ്ചൂര്‍ മടങ്ങിയത്.
ഞായറാഴ്‌ച നടന്നത് മോഡിയുടെ പ്രചാരണ പരിപാടിയാണെങ്കില്‍ അത് നടത്താനുള്ള ആലോചന യോഗത്തില്‍ പങ്കെടുത്തതാണോ, വേദിയില്‍ എത്തി ഫ്‌ളാഗ് ഓഫ് ചെയ്‌തതാണോ കുറ്റകരം എന്ന് തനിക്കെതിരെ വാളെടുത്തവര്‍ പറയണമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha