മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണത്തില്‍ അവധി; വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ അവധിപ്രഖ്യാപിച്ചതിനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. രംഗത്തെത്തി. രാജ ഭരണവും ഫ്യൂഡലിസവുമെല്ലാം കഴിഞ്ഞുപോയെന്നും, ഇപ്പോള്‍ നിലനില്‍ക്കുന്നത് ജനാധിപത്യമാണെന്നും ബല്‍റാം എം.എല്‍.എ ഫേസ്‌ബുക്കില്‍ ഇട്ട പോസ്‌റ്റിലൂടെ ഓര്‍മിപ്പിക്കുന്നു. നാളത്തെ പത്രങ്ങളില്‍ രാജാവ് നാടുനീങ്ങി തുടങ്ങിയരീതിയിലുള്ള തലക്കെട്ടുകള്‍ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്നും എം.എല്‍.എ പറയുന്നു. എന്നാല്‍ നിരവധി പേര്‍ എം.എല്‍.എയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം,
"ശ്രീ മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. എന്നാല്‍ പഴയ ഒരു രാജകുടുംബത്തിലെ അംഗമെന്നതില്‍ക്കവിഞ്ഞ് ഒരിക്കല്‍പ്പോലും ഈ നാടിന്റെ ഭരണാധികാരി അല്ലാതിരുന്ന അദ്ദേഹത്തിന്റെ മരണത്തേത്തുടര്‍ന്ന് തിരുവനന്തപുരത്ത് പൊതു അവധി പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. രാജഭരണവും ഫ്യൂഡലിസവുമൊക്കെ കഴിഞ്ഞുപോയെന്നും ഇപ്പോള്‍ ഈ നാട്ടില്‍ നിലനില്‍ക്കുന്നത് ജനാധിപത്യവ്യവസ്ഥിതിയാണെന്നതും ഭരണാധികാരികള്‍ തന്നെ മറന്നുപോകുന്നത് ഉചിതമല്ല. രാജാവ് നാടുനീങ്ങി തുടങ്ങിയ തലക്കെട്ടുകള്‍ നാളത്തെ പത്രങ്ങളില്‍ കണ്ടാലും ആശ്ചര്യപ്പെടേണ്ടതില്ലെന്ന് തോന്നുന്നു"
https://www.facebook.com/Malayalivartha