കണ്ണൂരില്‍ പോലീസ് രാജ്: മുഖ്യമന്ത്രിക്ക് ഭീഷണി?
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി ഇന്ന് കണ്ണൂരില്‍ അവസാനിക്കാനിരിക്കെ സംസ്ഥാന പോലീസ് കൂടുതല്‍ ജാഗരൂകരാവുന്നു. ഇന്റലിജന്‍സ് മേധാവി ടി.പി. സെന്‍കുമാര്‍ നേരിട്ട് കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നു. ഇന്റലിജന്‍സ് എസ്.പിമാരും രംഗത്തുണ്ട്. ഡി.ജി.പി. ഉള്‍പ്പെടെയുള്ള പ്രമുഖരും കണ്ണൂരിലെത്തും.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ലഹളയ്‌ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജയില്‍ സന്ദര്‍ശനത്തിനായി ഞായറാഴ്‌ച കോഴിക്കോട്ടെത്തിയ ഇന്റലിജന്‍സ് മേധാവി കണ്ണൂര്‍ സന്ദര്‍ശിച്ചത്. നേരത്തെ കണ്ണൂരില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് കല്ലേറ് കൊണ്ടത്.
17 ന് കണ്ണൂരില്‍ കാണിച്ചു തരാമെന്ന് ഇ.പി. ജയരാജന്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 17 ന് കണ്ണൂരില്‍ ജനസമ്പര്‍ക്കം നടത്തി വിജയശ്രീലാളിതനായി മുഖ്യമന്ത്രി മടങ്ങരുതെന്ന വാശി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കുണ്ട്. ജനസമ്പര്‍ക്ക സമാപനം കണ്ണൂരില്‍ നടത്താനുള്ള തീരുമാനം തങ്ങള്‍ക്ക് വെല്ലുവിളിയായാണ് സി.പി.എം കരുതുന്നത്. സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനാകട്ടെ ഉമ്മന്‍ചാണ്ടിക്കെതിരെ നീങ്ങാന്‍ താല്‌പര്യമില്ല. എന്നാല്‍ കണ്ണൂരിലെ കറകളഞ്ഞ പ്രവര്‍ത്തകരോട് ഇക്കാര്യം ആവശ്യപ്പെടാനും ധൈര്യം സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനില്ല.
ഇതിനകം 216936 പരാതികളാണ് മുഖ്യമന്ത്രിക്ക് ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ചത്. 17,81,39500 കോടി വിതരണം ചെയ്‌തു. 5567 ബി പിഎല്‍ കാര്‍ഡുകള്‍ അനുവദിച്ചു. ഇതൊന്നും സി.പി.എമ്മിന് സഹിക്കുന്നില്ല.
ഉമ്മന്‍ചാണ്ടിയാകട്ടെ എന്തും വരട്ടെ എന്ന നിലപാടിലാണുള്ളത്. തന്നെ കല്ലെറിഞ്ഞ് കൊന്നോളൂ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കല്ലേറുകളെ പൂമാലകളായി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിക്ക് സംസ്ഥാനം കണ്ട ഏറ്റവും വലിയ സുരക്ഷയായിരിക്കും പോലീസ് കണ്ണൂരില്‍ ഒരുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha