കൊടും ക്രൂരതയ്‌ക്ക് വധശിക്ഷ തന്നെ, ഗോവിന്ദച്ചാമി കൊടും കുറ്റവാളി, സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, കമാല്‍ പാഷ എന്നിവര്‍ ഉള്‍പ്പെടെട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.
ഗോവിന്ദച്ചാമി കൊടും കുറ്റവാളിയെന്നും, സൗമ്യ വധം സമാനതകളില്ലാത്ത ക്രൂരതയെന്നും കോടതി നിരീക്ഷിച്ചു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് മധ്യത്തില്‍ വേണമെന്നും സായുധ ഭടന്മാര്‍ക്ക് സുരക്ഷാ ചുമതല നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഭാഗം അഭിഭാഷകനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മരിച്ചിട്ടും പെണ്‍കുട്ടിയെ അഭിഭാഷകന്‍ വേറുതെ വിട്ടില്ലെന്നും സാക്ഷികളെയും പെണ്‍കുട്ടിയേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. സൗമ്യയുടെ സഹയാത്രികരെയും ഇന്ത്യന്‍ റെയില്‍വേയയേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സൗമ്യ ആക്രമിക്കപ്പെടുന്നത് കണ്ട സഹയാത്രികര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താനും സൗമ്യയെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഗോവിന്ദച്ചാമി രക്തദാഹിയായ കുറ്റവാളിയാണെന്ന് വധശിക്ഷക്കെതിരായ അപ്പീല്‍ തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു.
2011 ഫെബ്രുവരി ഒന്നിനായിരുന്നു എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഇത് ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതക്കുടി സ്വദേശിയാണ് മുപ്പതുകാരനായ ഗോവിന്ദച്ചാമി. അതേസമയം സുപ്രീം കോടതിയില്‍ അപ്പീലിന് പോകുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha