ക്ലിഫ് ഹൗസ് ഉരോധത്തിനെതിരെ പ്രതികരിച്ച സന്ധ്യക്ക് സ്വീകരണം
ഇടതുമുന്നണി നടത്തുന്ന ക്ലിഫ് ഹൗസ് പ്രതിരോധത്തിനെതിരെ ശക്തമായി പ്രതികരിച്ച ധീരവനിത സന്ധ്യക്ക് ജനശ്രീ സുസ്ഥിരമിഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. കെ.പി.സി.സി നേതാവ് എം.എം ഹസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. എം.ആര്‍ തമ്പാന്‍, ജനശ്രീ ജില്ലാ ട്രഷറര്‍ ലതികാസുബാഷ്, കെ.കെ നൗഷാദ്, ഗീതാഗോപാലകൃഷ്ണന്‍, പി.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബന്ദും ഹര്‍ത്താലും കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യാശയുടെ പൊന്‍വെളിച്ചമാണ് സന്ധ്യയെന്ന് കെ.പി.സി.സി നേതാവ് എം.എം ഹസന്‍. ജനശ്രീ സുസ്ഥിര വികസന മിഷന്റെ ആഭിമുഖ്യത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിലുള്ള പ്രതിഷേധ സമരങ്ങള്‍ ഒഴിവാക്കണം. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ പോലും പാര്‍ലമെന്റിന് മുന്നില്‍ സത്യഗ്രഹങ്ങള്‍ നടത്തുവാന്‍ അനുവദിക്കുകയില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടഞ്ഞുകൊണ്ടുള്ള പ്രകടനങ്ങളെയും സമരങ്ങളെയും എക്കാലവും താന്‍ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha