സി.പി.എമ്മിനെതിരെ സി.പി.ഐ, ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ ലക്ഷ്യം പാളുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
ഇടതുമുന്നണിയുടെ അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ സി.പി.ഐ നിലപാട് കടുപ്പിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു നടത്തുന്ന സമരത്തിന്റെ ലക്ഷ്യം പാളുന്നതായി വിലയിരുത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം, സമരരീതിയില്‍ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു.
നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ ഇക്കാര്യം ആവശ്യപ്പെടും. സമരത്തിന്റെ രൂപവും വേദിയും മാറ്റണമെന്നാണ് സി.പി.ഐയുടെ നിലപാട്. സമരം ശരിയായ രീതിയിലാണോ നടക്കുന്നതെന്ന് വിലയിരുത്തണമെന്നും സി.പി.ഐ ആവശ്യപ്പെടും. പുതിയ സാഹചര്യത്തില്‍ ക്ലിഫ്ഹൗസിന് മുന്നില്‍ സമരം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന അഭിപ്രായമാണ് സി.പി.ഐക്കുള്ളത്.
ഉപരോധ സമരം ആലോചിക്കാനായി ചേര്‍ന്ന യോഗത്തില്‍ തന്നെ സി.പി.ഐ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഒടുവില്‍ സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സി.പി.ഐ സമരത്തിനിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരപരമ്പരയിലെ പുതിയഘട്ടം എന്ന നിലയില്‍ ഇക്കഴിഞ്ഞ ഒമ്പത് മുതലാണ് അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധം ആരംഭിച്ചത്.
സമരം പ്രതീകാത്മകമാണെന്ന ജില്ലാ നേതൃത്വത്തിന്റെ പ്രസ്താവനയും അതു തിരുത്തിയ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും ഉണ്ടാക്കിയ അനിശ്ചിതത്വത്തോടെയാണ് സമരം തുടങ്ങിയത്. ഉദ്ഘാടന ദിനം തന്നെ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറവായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം തീരെ ഇല്ലാതായി. ഇതിനിടെ സന്ധ്യയുടെ ഒറ്റയാള്‍ പ്രതിഷേധമുണ്ടായതോടെ ഇടത് മുന്നണിയുടെ നില പരുങ്ങലിലാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha