ലാബ് ടെക്‌നീഷ്യയായ യുവതിയും രണ്ടരവയസുകാരനായ മകനും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
തിരുവനന്തപുരം വിളപ്പില്‍ശാല, കൊണ്ണിയൂര്‍, ഉറിയക്കോട് ജെ.എം കോട്ടേജില്‍ ജോസിന്റെ ഭാര്യ നെല്‍ബി മൈക്കള്‍ (26), രണ്ടര വയസുള്ള മകന്‍ ആല്‍ഫി ജോസ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30ഓടെ കൊല്ലത്ത് നിന്നും നാഗര്‍കോവിലിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയശേഷമാണ് കഴക്കൂട്ടം റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം ട്രെയിന്‍ തട്ടി ചിന്നിച്ചിതറിയ നിലയില്‍ കാണപ്പെട്ടത്.
മരിച്ച നെല്‍ബി കിള്ളിപ്പാലത്തെ പി.ആര്‍.എസ് ആസ്പത്രിയിലെ ലാബ് ടെക്‌നീഷ്യയാണ്. നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ നെല്‍ബി വീട്ടിലെത്തി. മൂന്ന് മണിയോടെ ആസ്പത്രിയില്‍ കൂടെ ജോലി ചെയ്യുന്നവരുടെ ആരുടെയോ കല്ല്യാണമുണ്ടെന്നും അതിനായി ആസ്പത്രിയില്‍ നിന്നും കൂട്ടുകാരുമൊത്ത് പോകുന്നു എന്ന് പറഞ്ഞ് കുഞ്ഞുമായി ഇറങ്ങിയതാണ്. വൈകുന്നേരത്തെ ഡ്യൂട്ടിക്ക് കാണാതായപ്പോള്‍ ആസ്പത്രിയില്‍ നിന്നും നെല്‍ബിയെ അന്വേഷിച്ചുകൊണ്ട് ഫോണ്‍ വന്നു. ആസ്പത്രിയില്‍ എത്തിയില്ലായെന്നും വിവാഹചടങ്ങുകള്‍ ഇല്ലായിരുന്നുവെന്നും അറിയിച്ചതിനെ തുടര്‍ന്ന് നെല്‍ബിയുടെ വീട്ടുകാര്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കവേയാണ് ഇന്നലെ രാവിലെ കഴക്കൂട്ടത്ത് ഇരുവരെയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്‍ബിയുടെ ഭര്‍ത്താവ് ജോസ് കൂലിവേലക്കാരനാണ്. കുറേനാളായി ഇവര്‍ തമ്മില്‍ മാനസിക പൊരുത്തക്കേട് ഉണ്ടെന്ന് പറയുന്നു. ഭര്‍ത്താവിനെ വേണ്ടായെന്ന് പലപ്രാവശ്യം നെല്‍ബി പറഞ്ഞതായും അറിയുന്നു. നെല്‍ബിയും കുഞ്ഞും കഴക്കൂട്ടത്ത് എങ്ങനെയെത്തി എന്ന ദുരൂഹത തുടരുന്നു. ഗ്ലാഡിസന്‍ മൈക്കള്‍ പിതാവും ക്രിസ്റ്റീന മാതാവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha