ശരാശരി മലയാളിയുടെ മനസ് വായിച്ച പിസി ജോര്‍ജിന് കൈയ്യടി, കേരളത്തില്‍ തന്നെ ജനകീയനാക്കിയതില്‍ മോഡിയുടെ അഭിനന്ദനം, എതിര്‍ത്തവര്‍ വെള്ളം കുടിക്കുന്നു
കേരളത്തില്‍ തന്നെ ഇത്രയും ജനകീയനാക്കിയതില്‍ മുഖ്യപങ്കുവഹിച്ചതില്‍ പിസി ജോര്‍ജിന് മോഡിയുടെതന്നെ പരോക്ഷ അഭിനന്ദനം. ദേശീയതലത്തില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ ജോര്‍ജിന്റെ വേദി പങ്കിടലിനു കാരണമായ ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തെയാണ് മോഡി തന്റെ അഭിനന്ദനം അറിയിച്ചത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി എന്ന നിലയില്‍ മോഡിയുടെ പ്രതിച്‌ഛായ കൂട്ടുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം നടത്താന്‍ തീരുമാനിച്ചത്.
ഇതിനു മുന്നോടിയായി സംസ്‌ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ബി.ജെ.പി. സംഘാടക സമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. സംസ്‌ഥാനത്തെ പ്രമുഖ ന്യൂനപക്ഷ നേതാക്കളെയും മറ്റുമാണു യോഗത്തിലേക്കു ക്ഷണിച്ചിരുന്നത്. എന്നാല്‍, ഈ യോഗത്തിനൊന്നും വലിയ രാഷ്‌ട്രീയ പ്രാധാന്യം കൈവരിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജോര്‍ജിനെ ഒറ്റച്ചടങ്ങില്‍ പങ്കെടുപ്പിച്ചതോടെ ഉണ്ടായ വാര്‍ത്താപ്രാധാന്യം ബി.ജെ.പി.നേതൃത്വത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്.
ജോര്‍ജിനു പിന്തുണയുമായി ജസ്‌റ്റിസ് കെ.ടി.തോമസും നടന്‍ സുരേഷ് ഗോപിയുമടക്കമുളളവര്‍ രംഗത്തു വന്നതും രാഷ്‌ട്രീയപരമായി ഏറെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി.നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ യു.ഡി.എഫ്.സര്‍ക്കാരിന്റെ ചീഫ് വിപ്പ് ബി.ജെ.പി.നടത്തിയ കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്‌തുവെന്നാണ് പല ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രയോഗിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം.
മുമ്പൊക്കെ കേരള നേതാക്കള്‍ മോഡിയെപ്പറ്റിയോ ഗുജറാത്തിനെ പറ്റിയോ പറഞ്ഞാല്‍ എന്തോ വലിയ പാതകം ചെയ്‌തതു പോലെയായിരുന്നു. അതോടെ എല്ലാവരും പറഞ്ഞ നാക്കുകൊണ്ടു തന്നെ തിരുത്തി പറയുകയും ചെയ്യ്‌തു. എന്നാല്‍ അക്കാര്യത്തില്‍ ഉറച്ചു നിന്ന ആളാണ് പിസി ജോര്‍ജ്. മാത്രമല്ല എതിര്‍ത്ത സകല കോണ്‍ഗ്രസു കോരേയും വെള്ളം കുടിപ്പിച്ചു.
മോഡിസം അപകടകരമാണന്ന അഭിപ്രായമില്ലെന്നും ബി.ജെ.പി. സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്നും പിസി ജോര്‍ജ് വ്യക്‌തമാക്കി. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കുന്നത് വിവരം കെട്ട കോണ്‍ഗ്രസുകാരാണ്. മോഡി തൊട്ടുകൂടാന്‍ പാടില്ലാത്ത ആളല്ല. അദ്ദേഹത്തിനു കുഷ്‌ഠരോഗമോ എയ്‌ഡ്‌സോ ഇല്ല. മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്തില്‍ചെന്നു മോഡിയെ കണ്ടതിനെ എതിര്‍ത്തതു കരിമണല്‍ കച്ചവടത്തിനു പോയതുകൊണ്ടാണ്.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ പോയി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഗുജറാത്ത് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയതിനു കോണ്‍ഗ്രസുകാര്‍ക്ക് എതിര്‍പ്പില്ല. മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെയാണു മന്ത്രിതലസംഘത്തെ തിരുവഞ്ചൂര്‍ കണ്ടത്. ഗുജറാത്ത് മന്ത്രിമാരുടെ സംഘത്തിലുണ്ടായിരുന്ന വ്യവസായി അഭിലാഷ് മുരളീധരനുമായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുള്ള ബന്ധം അന്വേഷിക്കണം.
തന്നെ പുറത്താക്കണമെന്നു പറഞ്ഞ കോട്ടയം ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിയുടെ കീഴിലുള്ള ചിറക്കടവ്, വാഴൂര്‍ എന്നീ പഞ്ചായത്തുകളിലും കങ്ങഴ സര്‍വീസ് സഹകരണ ബാങ്കിലും ആപ്പിള്‍ സഖ്യം എന്ന പേരില്‍ ബി.ജെ.പിയുമായി ധാരണ നിലവിലുണ്ട്. തന്നെ വിമര്‍ശിച്ച കെ.പി.സി.സി. വക്‌താവ് പന്തളം സുധാകരന്റെ അനുജന്‍ കെ. പ്രതാപന്‍ ബി.ജെ.പി. പിന്തുണയോടെയാണു പന്തളം പഞ്ചായത്ത് ഭരിക്കുന്നത്. പ്രസ്‌താവനയുമായെത്തിയ കെ. മുരളീധരന്‍ കഴിഞ്ഞ വര്‍ഷം പാലായില്‍ ബാലഗോകുലം പരിപാടി ഉദ്‌ഘാടനം ചെയ്‌തതു വിസ്‌മരിക്കരുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha