മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ പ്രത്യേക സംവിധാനം - കെഎം മാണി
സ്‌കൂള്‍-കോളേജ് തലത്തില്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിന് നഗരഹൃദത്തില്‍ സ്ഥലം അനുവദിക്കുമെന്നും അടുത്ത ബജറ്റില്‍ തുകു വകയിരുത്തുമെന്നും മന്ത്രി കെഎം മാണി അറിയിച്ചു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ അധ്യക്ഷനായശേഷം ഏഴായിരിത്തിലധികം പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി അധ്യക്ഷനായിരുന്നു. കമ്മിഷന്‍ അംഗം ആര്‍ നടരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
നിയമ വകുപ്പ് സെക്രട്ടറി സി.പി രാമരാജ പ്രേമ പ്രസാദ്, ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, കമ്മീഷന്‍ സെക്രട്ടറി ജി.എസ്. ഷൈലാമണി, ഫിനാന്‍സ് ഓഫീസര്‍ എസ്. മുരളീധരന്‍, അഡ്വ. സുഭാഷ് എസ് ചന്ദ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha