കേരളത്തിനായി മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിയും, ധനകാര്യകമ്മീഷനില്‍ കേന്ദ്ര പദ്ധതികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍
കേന്ദ്ര പദ്ധതികള്‍ക്കെതിരെ കേരളം രംഗത്ത്. കേന്ദ്ര പദ്ധതികള്‍ കേരളത്തിന് വിനയാകുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. പതിനാലാം ധനകാര്യ കമ്മീഷനുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിന് 1200 കോടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ വൈ.വി.റെഡ്ഡിയുടെ നേതൃത്വത്തിലുളള സംഘമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. കേന്ദ്ര വിഹിതം വീതം വയ്‌ക്കുന്നതിലുള്ള അസന്തുലിതാവസ്ഥ ഒഴിവാക്കണെമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ടു. ഫലത്തില്‍ കേന്ദ്ര നിലപാടുകളോട് ധനമന്ത്രി കെ.എം.മാണി നടത്തിയ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രിയും യോജിച്ചിരിക്കുന്നത്.
കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതത്തെ കുറിച്ച് ശുപാര്‍ശ നല്‍കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. കേന്ദ്ര നികുതി വരുമാനത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് ധനമന്ത്രി കെ.എം. മാണി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ കേരളത്തിനു നേരെ മുഖം തിരിച്ചിരുന്നു. ഇത് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേരത്തെ തന്നെ ധനകാര്യ കമ്മീഷന് സെര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. രഘുരാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളികളയണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രവിഹിതം അനുവദിക്കുമ്പോള്‍ ജനസംഖ്യയും ജനസാന്ദ്രതയും മാനദണ്‌ഡമാക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഡോ.എം.ഗോവിന്ദറാവുവും സംഘത്തില്‍ അംഗമാണ്.
ഒടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരെ ധനമന്ത്രി കെ.എം.മാണി നടത്തിയ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രിയും യോജിച്ചിരിക്കുകയാണ്. കേന്ദ്ര സഹായത്തിന് ജനസംഖ്യയും ജനസാന്ദ്രതയും മാനദണ്‌ഡമാക്കിയില്ലെങ്കില്‍ അതിന്റെ നഷ്‌ടം കേരളത്തിലാണെന്ന് ദീര്‍ഘനാളായി പറഞ്ഞുകൊണ്ടിരിക്കുന്നത് ധനമന്ത്രി കെ.എം.മാണിയാണ്. എന്നാല്‍ കേന്ദ്ര ധന മാനദണ്‌ഡങ്ങളെ വിമര്‍ശിക്കാത്ത നിലപാടാണ് മുഖ്യമന്ത്രി പണ്ടേ സ്വീകരിച്ചിട്ടുള്‌ലത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത് തടസ്സമായി തുടരുകയായിരുന്നു. മന്ത്രി കെ.എം.മാണിക്കൊപ്പം മുഖ്യമന്ത്രിയും കേന്ദ്ര മാനദണ്‌ഡങ്ങള്‍ക്കെതിരെ നിലപാടെടുത്തതോടെ കേരളത്തിന്റെ ശബ്‌ദം ഉയരാനുള്ള സാധ്യതകള്‍ തെളിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha