വന്ധ്യംകരണം ശസ്‌ത്രകൃയക്കിടെ യുവതിയുടെ മരണം ഡോക്‌ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ തടവ്, വനിത ഡോക്‌ടര്‍ പൊട്ടിക്കരഞ്ഞു
പുനലൂരിലെ ദീന്‍ ആശുപത്രിയില്‍ താക്കോല്‍ദ്വാര വന്ധ്യംകരണശസ്‌ത്രക്രിയയ്‌ക്കു വിധേയയായ യുവതി മരിച്ചതിനു മൂന്നു ഡോക്‌ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്‌ജി എസ്. സന്തോഷ്‌കുമാര്‍ തടവുശിക്ഷ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ഒരുവര്‍ഷം തടവും 201/34 വകുപ്പുപ്രകാരം മൂന്നുമാസം തടവും വിധിച്ചത്.
പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിള വീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിക്കാനിടയായ കേസില്‍ കോട്ടയം, ചങ്ങനാശേരി മടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്‌മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്തുള്ള കുമാരപുരം അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്‌ണന്‍ (45), നഴ്‌സുമാരായ പുന്നല മുതിരക്കാലയില്‍ അനിലകുമാരി (35), വടക്കോട് മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്.
വിധികേട്ട് വനിത ഡോക്‌ടര്‍ ലൈല അലമുറയിട്ട് പൊട്ടിക്കരഞ്ഞു. താന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നു പറഞ്ഞാണ് യുവതി കരഞ്ഞത്.
ഒന്നാംപ്രതി ബാലചന്ദ്രന്‍ അനസ്‌തേഷ്യ ഡോക്‌ടറും രണ്ടാംപ്രതി ലൈല ഗൈനക്കോളജിസ്‌റ്റും മൂന്നാംപ്രതി വിനു ബാലകൃഷ്‌ണന്‍ സര്‍ജനുമാണ്. മരിച്ച മിനി ഫിലിപ്പ് കുടുംബസമേതം ഗള്‍ഫിലായിരുന്നു. രണ്ടാമത്തെ പ്രസവത്തിനുശേഷം വന്ധ്യംകരണശസ്‌ത്രക്രിയയ്‌ക്കായി പുനലൂര്‍ ആശുപത്രിയില്‍ 2006 സെപ്‌റ്റംബര്‍ 25-നാണ് പ്രവേശിപ്പിക്കപ്പെട്ടത്.
പ്രാഥമിക പരിശോധന നടത്താതെ വൈകിട്ട് 4.30-നു ശസ്‌ത്രക്രിയ നടത്തുകയും തുടര്‍ന്ന് അബോധാവസ്‌ഥയിലായ മിനിയെ മൂന്നരമണിക്കൂറിനുശേഷം സമീപത്തെ പൊയ്യാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആരോഗ്യസ്‌ഥിതി ഗുരുതരമായതിനാല്‍ പിറ്റേന്നു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും 26-നു വൈകിട്ട് 5.30-നു മരിച്ചു. 2005-ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അന്വേഷണമാണ് ഈ കേസില്‍ പുനലൂര്‍ പോലീസ് നടത്തിയത്. മെഡിക്കല്‍ ബോര്‍ഡുകള്‍ കൂടി ശസ്‌ത്രക്രിയ സംബന്ധിച്ച കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും പ്രതികളായ ഡോക്‌ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു.
തുടര്‍ന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ പ്രതികളുടെ വീഴ്‌ച പോലീസ് കണ്ടെത്തുകയും കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്‌തരിച്ചു. 27 രേഖകള്‍ ഹാജരാക്കി. പ്രതിഭാഗത്തു നിന്ന് അഞ്ചു സാക്ഷികളെ വിസ്‌തരിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗത്തിനുമായി 11 ഡോക്‌ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കി. കേരളത്തിലെ ആദ്യ ഫോറന്‍സിക് ഡയറക്‌ടറായ ഡോ. കന്തസ്വാമി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കുവേണ്ടി മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha